വര്‍ഷാവസാനവും സ്വര്‍ണത്തിന് 40,000 രൂപ കടക്കുമോ?
- ഈ മാസം തന്നെ മൂന്നു തവണയാണ് സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളില്‍ എത്തിയത്.
കൊച്ചി: സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണെങ്കിലും വരും ദിനങ്ങളില്‍ പവന് വീണ്ടും 40,000 രൂപ കടക്കാന്‍ സാധ്യത. ഈ മാസം തന്നെ മൂന്നു തവണയാണ് സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളില്‍ പോകുന്നത്. 14ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 40,240 രൂപയില്‍ എത്തിയിരുന്നു. സ്വര്‍ണവില കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 39,960 രൂപയായിരുന്നു. മാത്രമല്ല ഇന്നലെ 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 43,584 രൂപയായി. വെള്ളി വില ഗ്രാമിന് 74 രൂപയും എട്ട് ഗ്രാമിന് 592 രൂപയുമാണ് ഇന്നത്തെ വില.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 82.74 ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.71 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ ഇത് 82.74ലേക്ക് താഴ്ന്നു. തിങ്കളാഴ്ച്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 17 പൈസ ഉയര്‍ന്ന് 82.65ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.61 ശതമാനം ഉയര്‍ന്ന് 84.43 ഡോളറായി.