ശോഭ മങ്ങാതെ സ്വര്‍ണം, പവന് 80 രൂപ കൂടി
- 24 കാരറ്റ് സ്വര്‍ണം പവന് 43,584 രൂപയായിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 39,960 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,995 രൂപയായിട്ടുണ്ട് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 39,880 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 43,584 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,448 രൂപയാണ് വിപണി വില.
വെള്ളി വില ഗ്രാമിന് 74 രൂപയും എട്ട് ഗ്രാമിന് 592 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകളുടെ പിന്തുണയില്‍ നാലു ദിവസത്തെ നഷ്ടത്തിനുശേഷം വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തില്‍.
സെന്‍സെക്സ് 257.95 പോയിന്റ് ഉയര്‍ന്ന് 60,103.24 ലും, നിഫ്റ്റി 77 പോയിന്റ് ഉയര്‍ന്ന് 17,883.80 ലും എത്തി. രാവിലെ 10.17 ന് സെന്‍സെക്സ് 429.83 പോയിന്റ് ഉയര്‍ന്ന് 60,275.12 ലും, നിഫ്റ്റി 121.10 നേട്ടത്തോടെ 17,927.90 ലുമാണ് വ്യാപാരം നടത്തുന്നത്.
ടാറ്റ സ്റ്റീല്‍, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അള്‍ട്രടെക് സിമെന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍ മാത്രമാണ് നഷ്ടം നേരിട്ട ഓഹരി.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.79ല്‍ എത്തി. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 82.82ല്‍ എത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.63 ശതമാനം വര്‍ധിച്ച് 83.92 ഡോളറില്‍ എത്തി.