വില കുറയുന്നു, സ്വര്‍ണത്തില്‍ നിക്ഷേപിക്കാം

Update: 2023-03-09 05:17 GMT



കഴിഞ്ഞ ഏതാനം ദിവസങ്ങളായി വലിയ ചാഞ്ചാട്ടം പ്രകടമാകുന്ന സ്വര്‍ണ വിപണിയിൽ  ഇന്നും വില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22 കാരട്ട് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത് 10 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,720 രൂപയായി. ഗ്രാമിനാകട്ടെ 5,090 രൂപയും. ഇന്നലെ ഇത് യഥാക്രമം 40,800 ഉം 5,100 ഉം ആയിരുന്നു.

24 കാരട്ട് സ്വര്‍ണവിലയിലും ഇതേ നിലയിലാണ് കുറവ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇന്നലെ വിലയില്‍ വലിയ ഇടിവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞിരുന്നു.

വില കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്നത് പരഗണിക്കാവുന്നതാണ്. ആകെ നിക്ഷേപത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ സ്വര്‍ണത്തിലാകാമെന്നാണ് വിദഗ്ധ മതം. ലിക്വിഡിറ്റിയും സുരക്ഷയുമാണ് ഈ വാദത്തിന്റെ പിന്‍ബലം.


Tags:    

Similar News