ഡിസംബറില്‍ സ്വര്‍ണവില രണ്ടാമതും 40,000 രൂപ കടന്നു

  • വെള്ളി വിലയില്‍ ഇന്നും വര്‍ധനവുണ്ടായിട്ടുണ്ട്.

Update: 2022-12-21 05:25 GMT

കൊച്ചി: ഡിസംബറില്‍ സംസ്ഥാനത്തെ സ്വര്‍ണവില രണ്ടാമതും 40,000 രൂപ കടന്നു. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 40,080 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,010 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ വര്‍ധിച്ച് 43,720 രൂപയായി. ഗ്രാമിന് 54 രൂപ വര്‍ധിച്ച് 5,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ 17 ാം തീയതി പവന് 200 രൂപ വര്‍ധിച്ച് 39,960 രൂപയായിരുന്നു.

ഈ മാസം ആരംഭം മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി ചാഞ്ചാട്ടം പതിവാകുകയാണ്. വെള്ളി വിലയില്‍ ഇന്നും വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 2.20 രൂപ വര്‍ധിച്ച് 74.70 രൂപയായി. എട്ട് ഗ്രാമിന് 17.60 രൂപ വര്‍ധിച്ച് 597.60 രൂപയായിട്ടുണ്ട്. ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 82.75ല്‍ എത്തി.

ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതും ക്രൂഡ് വിലയിലെ വര്‍ധനയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.76 എന്ന നിലയിലായിരുന്നു രൂപ. ചൊവ്വാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 82.70ല്‍ എത്തി. ബ്രെന്റ് ക്രൂഡ് വില 79.94 ഡോളറായിട്ടുണ്ട്. 

Tags:    

Similar News