ചാഞ്ചാട്ടം വിടാതെ സ്വര്‍ണം, പവന് 280 രൂപ കുറഞ്ഞു

  • ഡിസംബര്‍ ഒന്ന് മുതല്‍ തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുകയായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് ദിവസമായി വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്ന പ്രവണതയാണുള്ളത്.

Update: 2022-12-19 05:01 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചാഞ്ചാട്ടത്തില്‍. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,960 രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച്ച പവന് 200 രൂപ വര്‍ധിച്ച് 39,960 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ കുറഞ്ഞ് 43,288 രൂപയായി. ഗ്രാമിന് 38 രൂപ കുറഞ്ഞ് 5,411 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഡിസംബര്‍ ഒന്ന് മുതല്‍ തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുകയായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് ദിവസമായി വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്ന പ്രവണതയാണുള്ളത്. വെള്ളി വില ഗ്രാമിന് 10 പൈസ വര്‍ധിച്ച് 73.10 രൂപയും, എട്ട് ഗ്രാമിന് 80 പൈസ വര്‍ധിച്ച് 584.80 രൂപയുമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളി വില വര്‍ധിക്കുകയാണ്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ കുറഞ്ഞ് 82.77ല്‍ എത്തി. വിദേശ നിക്ഷേപം കൂടുതലായി പിന്‍വലിക്കപ്പെട്ടതും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില ഉയര്‍ന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.80 എന്ന നിലയിലായിരുന്നു രൂപ.

വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.75ല്‍ എത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.94 ശതമാനം വര്‍ധിച്ച് 79.78 യുഎസ് ഡോളറില്‍ എത്തി.

Tags:    

Similar News