സ്വര്‍ണവിലയില്‍ ഇടിവ്: പവന് 120 രൂപ കുറഞ്ഞു

ഇന്ന് പവന് 120 രൂപ കുറഞ്ഞ് 38,680 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Update: 2022-11-22 05:46 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 38,680 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 38,800 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 136 രൂപ കുറഞ്ഞ് 42,200 രൂപയിലെത്തി. ഗ്രാമിന് 17 രൂപ കുറഞ്ഞ് 5,275 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളി വില ഗ്രാമിന് 50 പൈസ വര്‍ധിച്ച് 67 രൂപയായി. എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 536 രൂപയായിട്ടുണ്ട്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഉയര്‍ന്ന് 81.72 ആയി. സെന്‍സെക്‌സ് 61.98 പോയിന്റ് നഷ്ടത്തില്‍ 61,082.86 ലും, നിഫ്റ്റി 21.2 പോയിന്റ് നഷ്ടത്തില്‍ 18,138.75 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 87.86 യുഎസ് ഡോളറായിട്ടുണ്ട്.

Tags:    

Similar News