സ്വര്‍ണവില താഴേയ്ക്ക്, പവന് 120 രൂപ കുറഞ്ഞു
- ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 41,080 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,135 രൂപയായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില താഴേയ്ക്കാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 41,360 രൂപയായിരുന്നു വില. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 44,816 രൂപയിലെത്തി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,602 രൂപയായിട്ടുണ്ട്.
ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 69 രൂപയും, എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 552 രൂപയും ആയിട്ടുണ്ട്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 354.81 പോയിന്റ് താഴ്ന്ന് 59,109.12ലും, നിഫ്റ്റി 107.4 പോയിന്റ് താഴ്ന്ന് 17,358.40 ലും എത്തി.
ആദ്യഘട്ട വ്യാപാരത്തില്‍ രൂപയുടെ മൂല്യവും ഇടിവിലാണ്. വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ താഴ്ന്ന് 82.94ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.87 എന്ന നിലയിലായിരുന്നു രൂപ. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.75 എന്ന നിലയിലെത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 82.80 ഡോളറായിട്ടുണ്ട്.