ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 571 മില്യണ്‍ ഡോളര്‍ കുറഞ്ഞു

Update: 2022-12-24 08:17 GMT


മുംബൈ : തുടര്‍ച്ചയായ അഞ്ച് ആഴ്ചത്തെ വര്‍ധനക്ക് ശേഷം ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 571 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 563.499 ബില്യണ്‍ ഡോളറായി.

കഴിഞ്ഞ ആഴ്ച കരുതല്‍ ശേഖരം 2.91 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 564 .06 ബില്യണ്‍ ഡോളറായിരുന്നു. 2021 ഒക്ടോബറില്‍ എക്കാലത്തെയും റെക്കോര്‍ഡ് വര്‍ധനയായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ആഗോള സമ്മര്‍ദങ്ങള്‍ മൂലം രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ കേന്ദ്ര ബാങ്ക് കരുതല്‍ ധനം വിറ്റഴിക്കുകയായിരുന്നു. 

ആര്‍ബിഐ പുറത്തു വിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ കണക്കു പ്രകാരം ഡിസംബര്‍ 16 ന് അവസാനിച്ച ആഴ്ചയില്‍ വിദേശ കറന്‍സി ആസ്തി (എഫ്‌സിഎ) 500 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 499.624 ബില്യണ്‍ ഡോളറായി. സ്വര്‍ണ്ണ കരുതല്‍ ശേഖരം 150 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 40.579 ബില്യണ്‍ ഡോളറായി. സ്‌പെഷ്യല്‍ ഡ്രോവിങ് റൈറ്റ്‌സ് 75 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.181 ബില്യണ്‍ ഡോളറായി.

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) രാജ്യത്തിന്റെ കരുതല്‍ നിലയും 4 മില്യണ്‍ യുഎസ് ഡോളര്‍ ഉയര്‍ന്ന് 5.114 ബില്യണ്‍ ഡോളറിലെത്തിയതായി ഡാറ്റ വ്യക്തമാക്കുന്നു.

Tags:    

Similar News