വിദേശനാണ്യ കരുതല്‍ ശേഖരം $632.74 ബില്യണ്‍
ജനുവരി 7-ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 878 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 632.736 ബില്യണ്‍ യു എസ് ഡോളറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ). ഡിസംബര്‍ 31-ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 1.466 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 633.614 ബില്യണ്‍ ഡോളറിലെത്തി. 2021 സെപ്റ്റംബര്‍ 3-ന് അവസാനിച്ച ആഴ്ചയില്‍ ഇത് 642.453 ബില്യണ്‍ ഡോളറായി ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ജനുവരി 7-ന് അവസാനിച്ച ആഴ്ച്ചയില്‍, സ്വര്‍ണ്ണത്തിന്റെ കരുതല്‍ […]
ജനുവരി 7-ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 878 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 632.736 ബില്യണ്‍ യു എസ് ഡോളറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ).
ഡിസംബര്‍ 31-ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 1.466 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 633.614 ബില്യണ്‍ ഡോളറിലെത്തി. 2021 സെപ്റ്റംബര്‍ 3-ന് അവസാനിച്ച ആഴ്ചയില്‍ ഇത് 642.453 ബില്യണ്‍ ഡോളറായി ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
ജനുവരി 7-ന് അവസാനിച്ച ആഴ്ച്ചയില്‍, സ്വര്‍ണ്ണത്തിന്റെ കരുതല്‍ ശേഖരത്തിലെയും, വിദേശ കറന്‍സി ആസ്തികളുടെ മൂല്യത്തിൽ വന്ന കുറവുമാണ് പ്രധാനമായും കരുതല്‍ ശേഖരത്തിലെ ഇടിവിന് കാരണമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി.
വിദേശ കറന്‍സി ആസ്തികള്‍ 497 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 569.392 ബില്യണ്‍ ഡോളിലെത്തി. ഡോളറില്‍ കണക്കാക്കുമ്പോള്‍ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യു എസ് ഇതര വിദേശനാണ്യ കരുതല്‍ ശേഖരത്തിലുണ്ടായ മൂല്യത്തകര്‍ച്ചയുടെ ഫലം വിദേശ കറന്‍സി ആസ്തികളില്‍ ഉള്‍പ്പെടുന്നു. കണക്കുകള്‍ പ്രകാരം സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 360 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 39.044 ബില്യണ്‍ ഡോളറായി.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (special drawing rights) 16 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 19.098 ബില്യണ്‍ യു എസ് ഡോളറായി. ഐ എം എഫിലുള്ള രാജ്യത്തിന്റെ കരുതല്‍ ശേഖരം 5 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 5.202 ബില്യണ്‍ ഡോളറായതായും കണക്കുകള്‍ കാണിക്കുന്നു.