വിപണി കടുത്ത സമ്മർദ്ദത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു; ബാങ്ക് നിഫ്റ്റി 41,500-ൽ

  • അദാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം ഇന്ന് നഷ്ടത്തിൽ കലാശിച്ചു;
  • നിഫ്റ്റി 50-ലെ 25 ഓഹരികൾ ഉയർന്നപ്പോൾ 25 എണ്ണം താഴ്ചയിലായിരുന്നു.

Update: 2023-02-09 10:30 GMT

കൊച്ചി: ഇന്ന് രണ്ടാം ദിവസവും നേട്ടത്തിലാണ് ആഭ്യന്തര വിപണികൾ അവസാനിച്ചത്. സെൻസെക്സ് 142.43 പോയിന്റ് ഉയർന്ന് 60,806.32 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 21.75 പോയിന്റ് നേട്ടത്തിൽ 17893.45 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 16.65 പോയിന്റ് ഉയർന്ന് 41554.30-ലാണ് അവസാനിച്ചത്.

തുടക്കത്തിൽ, 30-ഷെയർ ബിഎസ്ഇ സൂചിക 113.77 പോയിന്റ് അല്ലെങ്കിൽ 0.19 ശതമാനം താഴ്ന്ന് 60,550.02 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. അതുപോലെ, എൻ‌എസ്‌ഇ നിഫ്റ്റി 63.70 പോയിന്റ് അല്ലെങ്കിൽ 0.36 ശതമാനം ഇടിഞ്ഞ് 17,808 ലെത്തിയിരുന്നു.

അദാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം ഇന്ന് നഷ്ടത്തിൽ കലാശിച്ചു; അദാനി എന്റർപ്രൈസസ് 11 ശതമാനം അഥവാ, 237 പോയിന്റ് താഴ്ന്ന് . ലാണവസാനിച്ചത്.

രണ്ടു ദിവസമായി ഉയർന്നു നിന്ന നിഫ്റ്റി മെറ്റൽ ഇന്ന് -1.58 ശതമാനം താഴ്ന്നപ്പോൾ ഐ ടി .70 ശതമാനം നേട്ടം കൈവരിച്ചു.

നിഫ്റ്റി 50-ലെ 25 ഓഹരികൾ ഉയർന്നപ്പോൾ 25 എണ്ണം താഴ്ചയിലായിരുന്നു.

അതെ സമയം മഹിന്ദ്ര ആൻഡ് മഹീന്ദ്രയും ബ്രിട്ടണിയായും 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ യഥാക്രമം 1388.00 ലും 4628.85 ലും എത്തി.

നിഫ്റ്റിയിൽ ഇന്ന് എച് ഡി എഫ് സി ലൈഫ്, ബജാജ് ഫിൻസേർവ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ് എന്നിവ നേട്ടം കൈവരിച്ചു. എന്നാൽ, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ഹീറോ മോട്ടോകോർപ്, സിപ്ല, ജെ എസ് ഡബ്ലിയു സ്റ്റീൽ എന്നിവ നഷ്ടത്തിലാണ് ഇന്നവസാനിച്ചത്.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ എഫ് എ സി ടി, ജിയോജിത്, കേരളം കെമിക്കൽസ്, കിംസ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപിറ്റൽ, എന്നിവയൊഴികെ ബാക്കിയെല്ലാം നഷ്ടത്തിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ഉയർന്നപ്പോൾ ശോഭ നഷ്ടത്തിലായിരുന്നു.

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറയുന്നു: കൂടുതൽ ഫെഡ് ഉദ്യോഗസ്ഥന്മാർ പവലിന്റെ പരാമർശങ്ങൾക്കു അനുകൂലമായതോടെ ആഭ്യന്തര വിപണികൾ ഫ്ലാറ്റ്ലൈനിനോട് ചേർന്നാണ് വ്യാപാരം നടത്തിയത്. എഫ്‌ഐഐ വിൽപന നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചു; എങ്കിലും, ആഭ്യന്തര നിക്ഷേപകരിൽ നിന്നുള്ള ഗണ്യമായ പിന്തുണ വിപണിക്ക് ആശ്വാസകരമായി. മൂല്യ നിർണയം നടത്തി വാങ്ങുക എന്ന തന്ത്രം നിക്ഷേപകർ സ്വീകരിക്കേണ്ടതുണ്ട്. ദീർഘകാല ശരാശരിക്ക് സമീപം മൂല്യനിർണ്ണയത്തിലെ കുറവ് കാരണം, സ്മോൾക്യാപ് കമ്പനികൾ ദീർഘകാലത്തേക്ക് ആകർഷകമായി കാണപ്പെടുന്നു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 59.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്. മറ്റു ഏഷ്യൻ വിപണികളിൽ ഹോംഗ് കോങ് ഹാങ്ങ് സെങ്ങും ചൈന ഷാങ്ഹൈയും നേട്ടത്തിൽ അവസാനിച്ചപ്പോൾ ബാക്കിയെല്ലാം താഴ്ചയിലേക്ക് പോയി.

യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ലണ്ടൻ ഫുട്‍സീയും പച്ചയിലാണ് വ്യപാരം ചെയ്യുന്നത്.

ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നസ്‌ഡേക്കും നഷ്ടത്തിലായിരുന്നു.

ഊഹക്കച്ചവടക്കാരുടെ കൂടിയ ഡിമാൻഡിൽ ഫ്യൂച്ചേഴ്സ് ട്രേഡിൽ വ്യാഴാഴ്ച സ്വർണ വില 10 ഗ്രാമിന് 50 രൂപ വർധിച്ച് 57,265 രൂപയായി.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 82.53 എന്ന നിലയിലെത്തി.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ 1.06 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി നിൽക്കുന്നു. 

Tags:    

Similar News