മൂന്നാം ദിനവും വിപണി നഷ്ടത്തിൽ; സെൻസെക്സ് 60,000-ന് താഴെ
നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, എഫ് എം സി ജി, ഫാർമ, പി എസ യു ബാങ്ക് എന്നിവ താഴ്ന്നപ്പോൾ മറ്റെല്ലാ മേഖല സൂചികകളും ഉയർച്ചയിലായിരുന്നു. നിഫ്റ്റി ഓയിൽ ആൻഡ് സൂചിക 1.13 ശതമാനമാണ് താഴ്ന്നത്.
കൊച്ചി: തുടക്കം മുതൽ താഴ്ചയിലായിരുന്ന ആഭ്യന്തര സൂചികകൾ പ്രതീക്ഷിച്ചപോലെ തന്നെ നേരിയ നഷ്ടത്തിലാണവസാനിച്ചത്. സെൻസെക്സ് 147.47 പോയിന്റ് താഴ്ന്ന് 59,958.03 ലും നിഫ്റ്റി 37.50 പോയിന്റ് താഴ്ന്ന് 17,895.15 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയും 150.45 പോയിന്റ് താഴ്‌ന്ന് 42,082.25 ൽ അവസാനിച്ചു.
നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, എഫ് എം സി ജി, ഫാർമ, പി എസ് യു ബാങ്ക് എന്നിവ താഴ്ന്നപ്പോൾ മറ്റെല്ലാ മേഖല സൂചികകളും ഉയർച്ചയിലായിരുന്നു. നിഫ്റ്റി ഓയിൽ ആൻഡ് സൂചിക 1.13 ശതമാനമാണ് താഴ്ന്നത്.
നിഫ്റ്റി 50-ലെ 25 ഓഹരികൾ ഉയർന്നപ്പോൾ 25 എണ്ണം താഴ്ചയിലായിരുന്നു.
നിഫ്ടിയിൽ ഇന്ന് എസ ബി ഐ ലൈഫ്, അൾട്രാടെക് സിമന്റ്, എൽ ആൻഡ് ടി, എച് സി എൽ ടെക്, ശ്രീ സിമന്റ് എന്നിവ ഏറ്റവും ഉയർന്നപ്പോൾ ഡിവിസ് ലാബ് 3.11 ശതമാനം കനത്ത നഷ്ടം രേഖപ്പെടുത്തിയപ്പോൾ ഐ ഓ സി, റിലയൻസ്, ബി പി സി എൽ എന്നിവ 2 ശതമാനത്തിലേറെ ഇടിഞ്ഞു. .
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കൊച്ചിൻ ഷിപ് യാർഡ്, ഫെഡറൽ ബാങ്ക്, ജ്യോതി ലാബ്, കിംസ്, വി ഗാർഡ്, വണ്ടർ ല എന്നിവ പച്ചയിലാണ് അവസാനിച്ചത്. ആസ്റ്റർ ഡി എം, ജിയോജിത്, ല കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, കേരള കെമിക്കൽസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ക്യാപ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.
റിയാലിറ്റി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും ലാഭത്തിലായപ്പോൾ പുറവങ്കര നഷ്ടത്തിലായിരുന്നു.
വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി പറയുന്നു: ടി സിഎസിന്റെ ജാഗ്രതാ മുന്നറിയിപ്പിന് ശേഷം മറ്റ് ഐടി പ്രമുഖരുടെ വരുമാനത്തിനായി നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരുന്നതിനാൽ ആഭ്യന്തര വിപണി അസ്ഥിരമായി തുടർന്നു. വിലകുറഞ്ഞ നിക്ഷേപ മാർഗങ്ങൾ തേടി എഫ്‌ഐഐകൾ ഇന്ത്യൻ ഓഹരികൾ ഉപേക്ഷിക്കുന്നത് തുടരുന്നു. പാശ്ചാത്യ വിപണികൾ ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെങ്കിലും, ആഭ്യന്തര വിപണിയിലും യുഎസിലും വരാനിരിക്കുന്ന പണപ്പെരുപ്പ സംഖ്യകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ ആഭ്യന്തര വിപണിയെ അസ്ഥിരമാക്കി.
പ്രധാന ഏഷ്യൻ വിപണികളെല്ലാം ഇന്ന് മിശ്രിത വ്യാപാരമായിരുന്നു. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റിയാകട്ടെ ഇപ്പോൾ -32.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ എല്ലാ യുഎസ് വിപണികളും ലാഭത്തിലായിരുന്നു. , യുറോപ്പിയൻ സൂചികകളെല്ലാം ഇന്ന് ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം വിലയിടിവുണ്ടായതിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് 22 കാരറ്റ് പവന് 80 രൂപ വര്‍ധിച്ച് 41,120 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,140 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 41,040 രൂപയായിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയും പവന്റെ വിലയില്‍ 120 രൂപയുടെ ഇടിവുണ്ടായി. ഈ മാസം 9ന് പവന്റെ വില 41,280 രൂപയായിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 44,856 രൂപയായി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,607 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് വെള്ളി ഗ്രാമിന് 74 രൂപയാണ് വില. എട്ട് ഗ്രാമിന് 592 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഡോളറിനെതിരെ രൂപ 8 പൈസ കുറഞ്ഞ് 81.57ല്‍ എത്തിയിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.57 ശതമാനം ഉയർന്ന് 83.57 യുഎസ് ഡോളറായിട്ടുണ്ട്.