വീണ്ടും ഉയിർത്തെഴുന്നേറ്റ് വിപണി; ബാങ്ക് നിഫ്റ്റി 424 പോയിന്റ് ഉയർന്നു

മിക്കവാറും എല്ലാ മേഖല സൂചികകളും ഉയര്ന്നു; നിഫ്റ്റി ബാങ്കും, പി എസ് യു ബാങ്കും ലോഹങ്ങളും ആട്ടോയുമെല്ലാം നേട്ടത്തിലവസാനിച്ചു.. നിഫ്റ്റി 50-ലെ 33 ഓഹരികൾ ഉയർന്നപ്പോൾ 17 എണ്ണം താഴ്ചയിലായിരുന്നു.

Update: 2022-12-29 10:30 GMT

കൊച്ചി: തുടക്കം മുതൽ ചുവപ്പിലായിരുന്ന ആഭ്യന്തര സൂചികകൾ അവസാന നിമിഷങ്ങളിൽ നേട്ടത്തിലെത്തിയത് നിക്ഷേപകർക്ക് ആശ്വാസമായി.. സെന്‍സെക്‌സ് 223.60 പോയിന്റ് ഉയര്ന്നു 62,133.88 ലും നിഫ്റ്റി 68.50 പോയിന്റ് ഉയര്ന്നു 18,191.00 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 424.65 പോയിന്റ് നേട്ടത്തിൽ 43,252.35 ൽ അവസാനിച്ചു.

മിക്കവാറും എല്ലാ മേഖല സൂചികകളും ഉയര്ന്നു; നിഫ്റ്റി ബാങ്കും, പി എസ് യു ബാങ്കും ലോഹങ്ങളും ആട്ടോയുമെല്ലാം നേട്ടത്തിലവസാനിച്ചു.. നിഫ്റ്റി 50-ലെ 33 ഓഹരികൾ ഉയർന്നപ്പോൾ 17 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്ടിയിൽ ഇന്ന് ഐഷർ മോട്ടോർസ്,  എസ്എ ബി ഐ, ഭാരതി എയർടെൽ , ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ പച്ചയിൽ അവസാനിച്ചപ്പോൾ ശ്രീ സിമന്റ്, ടാറ്റ മോട്ടോർസ്, ടൈറ്റാൻ, ഡിവിസ് ലാബ്, അൾട്രാടെക്ക്, എന്നിവ നഷ്ടത്തിലായി.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സിഎസ്ബി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജ്യോതി ലാബ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല എന്നിവ പച്ചയിലാണ് അവസാനിച്ചത്.

എന്നാൽ ധനലക്ഷ്മി ബാങ്ക്, കിംസ്, കിറ്റെക്സ്,  മുത്തൂറ്റ് ക്യാപിറ്റൽ, ജിയോജിത്, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, വി ഗാർഡ്, എന്നിവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ  പി എൻ സി ഇൻഫ്ര ചുവപ്പിൽ തന്നെ അവസാനിച്ചു. ശോഭയും പുറവങ്കരയും നേട്ടത്തിലായിരുന്നു.

പ്രധാന ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലാണവസാനിച്ചത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ 107.50 പോയിന്റ് ഉയര്ന്നു വ്യാപാരം നടക്കുന്നു.

യുഎസ് വിപണികൾ ഇന്നലെ നഷ്ടത്തിലായിരുന്നു. എന്നാൽ, യൂറോപ്യൻ വിപണികൾ ഇന്ന് മിശ്രിതമായാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

(22 കാരറ്റ്) സ്വര്‍ണവില ഇന്ന് ഇടിവിലാണെങ്കിലും പവന് 40,000 രൂപ എന്ന നിലയില്‍ നിന്നും മാറ്റമില്ല. പവന് 80 രൂപ കുറഞ്ഞ് 40,040 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,005 രൂപയിലും എത്തി . ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 43,680 രൂപയും, ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,460 രൂപയുമായി.

കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 40,120 രൂപയായിരുന്നു. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 74.60 രൂപയും എട്ട് ഗ്രാമിന് 596.80 രൂപയുമാണ് വിപണി വില.

ഇപ്പോൾ  യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.83ല്‍ എത്തിയിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.36 ശതമാനം വര്‍ധിച്ച് 84.21 യുഎസ് ഡോളറായിട്ടുണ്ട്.

Tags:    

Similar News