തുടർച്ചയായി രണ്ടാം ദിവസവും താഴ്ന്നു സൂചികകൾ; ബാങ്ക് നിഫ്റ്റി 741 പോയിന്റ് ഇടിഞ്ഞു
- ആക്സിസ് ബാങ്ക് അദാനി എന്റർപ്രൈസസ് എന്നിവ 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ യഥാക്രമം 958.90 രൂപ 4190.00 രൂപ എന്നിങ്ങനെ വർധിച്ചിട്ടുണ്ട്.
- കേരളം ആസ്ഥാനമായുള്ള മറ്റ് കമ്പനികളിൽ ആസ്റ്റർ ഡി എമ്മും, ഫാക്റ്റും, എച് എം ടീയും, കിംസും, മണപ്പുറവും, ലാഭത്തിൽ അവസാനിച്ചു;
കൊച്ചി: ഇന്ന് തുടക്കത്തിൽ ഉയർന്നെങ്കിലും വ്യാപാരം അവസാനിച്ചപ്പോൾ സൂചികകൾ നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 635.05 പോയിന്റ് താഴ്ന്നു 61,067.24ലും നിഫ്റ്റി 186.20 പോയിന്റ് താഴ്ന്നു 18,199.10 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 741.55 പോയിന്റ് താഴ്ന്ന് 42617.95 ൽ അവസാനിച്ചു.
മിക്കവാറും എല്ലാ മേഖല സൂചികകളും ഇടിഞ്ഞപ്പോൾ നിഫ്റ്റി ഐ ടി സൂചിക 0.37 ശതമാനാവും പി എസ് യു ബാങ്ക് 1.52 ശതമാനവും ഉയർച്ചയിലാണ്.
ആക്സിസ് ബാങ്ക് അദാനി എന്റർപ്രൈസസ് എന്നിവ 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ യഥാക്രമം 958.90 രൂപ 4190.00 രൂപ എന്നിങ്ങനെ വർധിച്ചിട്ടുണ്ട്.
നിഫ്ടിയിൽ ഡിവിസ് ലാബ്, സിപ്ല, സൺ ഫാർമ, എച് സി എൽ ടെക്, നെസ്‌ലെ ഇന്ത്യ, എന്നിവയാണ് ഏറ്റവും ലാഭത്തിൽ അവസാനിച്ചത്.
അദാനി പോർട്സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസേർവ്, അൾട്രാടെക് സിമന്റ്, മാരുതി എന്നിവ ചുവപ്പിലേക്ക് വീണു.
എൻഎസ്ഇ 50ലെ 12 ഓഹരികൾ ഉയർന്നപ്പോൾ 38 ഓഹരികൾ താഴ്ന്നു.
ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറയുന്നൂ: "ആഭ്യന്തര വിപണിയിൽ ബെയറുകൾ നാശം വിതച്ചുകൊണ്ടേയിരുന്നു, അതേസമയം യുഎസ് ജിഡിപി സംഖ്യകൾ പുറത്തുവരുന്നതിന് മുമ്പായി വാൾസ്ട്രീറ്റ് അതിന്റെ നഷ്ടം നേരിട്ടു. മറ്റെല്ലാ മേഖലകളും തകർന്നെങ്കിലും, ആഗോള കൊവിഡ് പൊട്ടിപ്പുറപ്പെടുമെന്ന ഭയം മൂലം ഫാർമ ഓഹരികൾ ഉയർന്ന നിലയിലായിരുന്നു. ഐടി വിലപേശലിന് സാക്ഷ്യം വഹിച്ചു. കൂടുതൽ വ്യക്തതയ്ക്കായി ആർബിഐ മീറ്റിംഗ് മിനിറ്റ്സ് വിപണി പ്രതീക്ഷിക്കുന്നു".
കേരള കെമിക്കൽസ് ഇന്ന് 52 ആഴ്ച ഉയരത്തിൽ 785-ൽ എത്തി.
കേരളം ആസ്ഥാനമായുള്ള മറ്റ് കമ്പനികളിൽ ആസ്റ്റർ ഡി എമ്മും, ഫാക്റ്റും, എച് എം ടീയും, കിംസും, മണപ്പുറവും, ലാഭത്തിൽ അവസാനിച്ചു; എന്നാൽ, കൊച്ചിൻ ഷിപ് യാഡും, സിഎസ്‌ബി ബാങ്കും, ധനലക്ഷ്മി ബാങ്കും, ഫെഡറൽ ബാങ്കും, ജിയിജിത്തും, ജ്യോതി ലാബും, ഹാരിസൺ മലയാളവും, കിറ്റെക്‌സും, വി ഗാർഡും, മുത്തൂറ്റ് ക്യാപിറ്റലും, മുത്തൂറ്റ് ഫൈനാൻസും, സൗത്ത് ഇന്ത്യൻ ബാങ്കും, വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും പുറവങ്കരയും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു.
പ്രധാന ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലാണ്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ -166.00 പോയിന്റ് ഇടിഞ്ഞാണു വ്യാപാരം നടക്കുന്നത്.
യുഎസ് വിപണികൾ ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്.
സ്വര്‍ണവില രണ്ടാമതും 40,000 രൂപ കടന്നു. ഇന്ന് 22 കാരറ്റ് പവന് 400 രൂപ വര്‍ധിച്ച് 40,080 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,010 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ വര്‍ധിച്ച് 43,720 രൂപയായി. ഗ്രാമിന് 54 രൂപ വര്‍ധിച്ച് 5,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഈ മാസം ആരംഭം മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി ചാഞ്ചാട്ടം പതിവാകുകയാണ്.
വെള്ളി വിലയില്‍ ഇന്നും വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 2.20 രൂപ വര്‍ധിച്ച് 74.70 രൂപയായി.
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് +1.00 ശതമാനം ഉയർന്നു 81.10 ഡോളറിൽ എത്തിയിട്ടുണ്ട്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.77 ൽ എത്തി നിൽക്കുകയാണ്.