ചുക്ക് ഡിമാന്റ് ഉടന്‍ കുറയില്ല; വില്‍പ്പന മുന്നേറ്റം പ്രതീക്ഷിച്ച് കുരുമുളക്

Update: 2024-01-18 13:18 GMT

പുതിയ കുരുമുളക് മാസാവസാനതോടെ അടിമാലി മേഖലയില്‍ നിന്നും കൂടുതലായി വില്‍പ്പനയ്ക്ക് ഇറങ്ങുമെന്ന പ്രതീക്ഷ നിലനിര്‍ത്തുകയാണ് അന്തര്‍സംസ്ഥാന വ്യാപാരികള്‍. ഉല്‍പ്പന്ന വില ഏതാനും ദിവസങ്ങള്‍ സ്റ്റെഡിയായി നീങ്ങിയ ശേഷം ഇന്ന് അല്‍പ്പം കുറഞ്ഞങ്കിലും കാര്‍ഷിക മേഖല വിപണിയിലേയ്ക്ക് ഇനിയും ശ്രദ്ധതിരിച്ചിട്ടില്ല. പല ഭാഗങ്ങളിലുംവിളവെടുപ്പ് തുടങ്ങിയെങ്കിലും മുളക് സംസ്‌കരണം മന്ദഗതിയിലാണ്. അടുത്ത വാരം ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ ലഭ്യത ഉയര്‍ന്നാല്‍ വിലയില്‍ ചാഞ്ചാട്ട സാധ്യത. കൊച്ചിയില്‍ പുതിയ മുളക് കിലോ 579 രൂപ.   

 ചുക്കിന് ഡിമാന്റ് നിലനിര്‍ത്തിയേക്കും

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശൈത്യം തുടരുന്നതും മൂടല്‍ മഞ്ഞും ചുക്കിന് ഡിമാന്റ് നിലനിര്‍ത്തുമെന്ന നിഗനമത്തിലാണ് വ്യാപാര മേഖല. ഗുജറാത്തില്‍ നിന്നുള്ള വാങ്ങലുകാര്‍ വലിപ്പം കൂടിയ ഇനം ചുക്ക് 425 രൂപയ്ക്ക് വാങ്ങി. അതേ സമയം മകര സംക്രാന്തി കഴിഞ്ഞതിനാല്‍ തണുപ്പിന് ശമനം വന്ന് തുടങ്ങുമെന്ന വിലയിരുത്തലില്‍ ചിലര്‍ സ്റ്റോക്ക് വിറ്റുമാറാന്‍ നീക്കം നടത്തി. പശ്ചിമേഷ്യന്‍ ഷിപ്പ്മെന്റിനുള്ള ചരക്ക് സംഭരണം പുരോഗമിക്കുമ്പോഴും ഇടത്തരം ചുക്ക് 340 രൂപയില്‍ സ്റ്റെഡിയാണ്.  

ഏലം സംഭരണം മുന്നേറുന്നു

ആഭ്യന്തര വിദേശ ഏലക്ക വാങ്ങലുകാര്‍ നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. അരലക്ഷം കിലോ ഏലക്കയാണ് വില്‍പ്പനയ്ക്ക് ഇറങ്ങി. ലഭ്യത ചുരുങ്ങുമെന്ന സൂചനകള്‍ വാങ്ങല്‍ താല്‍പര്യം ഇരട്ടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍. വിദേശ വിപണിയില്‍ പ്രീയമേറിയ വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 2053 രൂപയിലും ശരാശരി ഇനങ്ങള്‍ 1622 രൂപയിലും കൈമാറി.  


Full View


Tags:    

Similar News