കൊക്കോ കര്‍ഷകര്‍ക്ക് കോളടിച്ചു; വില 400 ല്‍

  • ഇന്ത്യയിലെ കൊക്കോ ഉത്പാദനത്തിന്റെ 40 ശതമാനത്തോളം സംഭാവന കേരളത്തിന്റേതാണ്
  • ലോകത്ത് ഏറ്റവുമധികം കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം ഐവറി കോസ്റ്റാണ്.
  • . 2023 ഡിസംബറില്‍ കൊക്കോ വില 300 രൂപയ്ക്ക് മുകളില്‍ വന്നിരുന്നു.

Update: 2024-02-14 09:53 GMT

സംസ്ഥാനത്ത് കൊക്കോ വില സര്‍വ്വകാല റെക്കോഡില്‍. ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില കിലോയ്ക്ക് 400 രൂപയ്ക്ക് മുകളിലെത്തി. കൊക്കോ ഉത്പാദനത്തിലും ഇറക്കുമതിയിലുമുണ്ടായ കാര്യമായ ഇടിവാണ് വിലയിലെ മുന്നേറ്റത്തിന് കാരണമായത്. ഇന്ത്യയിലെ കൊക്കോ ഉത്പാദനത്തിന്റെ 40 ശതമാനത്തോളം സംഭാവന കേരളത്തിന്റേതാണ്. കേരളത്തില്‍ തന്നെ ഇടുക്കിയാണ് ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ല.

ലോകത്ത് ഏറ്റവുമധികം കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം ഐവറി കോസ്റ്റാണ്. എന്നാല്‍, അടുത്തിടെയായി അവിടുത്തെ കൊക്കോ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിലും കൊക്കോ ലഭ്യതയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലും ഉയര്‍ന്ന നിലയിലാണ് കൊക്കോ വില. ഇന്ന് 4,848 പൗണ്ടിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തില്‍ ഒരു കാലത്ത് കൊക്കോ കൃഷി വ്യാപകമായിരുന്നു. എന്നാല്‍, ഇറക്കുമതി വര്‍ധിച്ചതോടെ വിലയിടിഞ്ഞതും കൊക്കോ ചെടിയെ ബാധിക്കുന്ന രോഗങ്ങളും വെല്ലുവിളിയായതോടെയാണ് പലരും കൊക്കോ കൃഷി ഉപേക്ഷിച്ചത്. 2023 ഡിസംബറില്‍ കൊക്കോ വില 300 രൂപയ്ക്ക് മുകളില്‍ വന്നിരുന്നു. അന്താരാഷ്ട്ര തലത്തിലടക്കം ഉത്പാദനം കുറഞ്ഞതു മൂലം വരും വര്‍ഷങ്ങളില്‍ കൊക്കോ നേട്ടം നല്‍കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.

Tags:    

Similar News