റബറിനൊപ്പം വിപണി; ഡിമാന്റ് ഉയര്‍ന്ന് ഏലം

  • വിളവെടുപ്പ് ഊര്‍ജ്ജത്തില്‍ കുരുമുളക്
  • പുതിയ റിപ്പോര്‍ട്ടുകള്‍ ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളില്‍ ചലനമുളവാക്കി
  • രൂപയുടെ മൂലം ഇടിഞ്ഞതിനാല്‍ ഇറക്കുമതിയുടെ ആകര്‍ഷണം കുറഞ്ഞു

Update: 2023-12-15 12:41 GMT

വിപണിയില്‍ ഏലക്ക താരമായി മുന്നേറുകയാണ്, ആഭ്യന്തര വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും സുഗന്ധറാണിക്ക് ഡിമാന്റ് ഉയര്‍ന്നത് ചരക്ക് വിറ്റുമാറാന്‍ സ്റ്റോക്കിസ്റ്റുകളെയും കര്‍ഷകരെയും ഒരു പോലെ പ്രേരിപ്പിക്കുന്നു. ശൈത്യകാലമായതിനാല്‍ മികച്ച പരിചരണം ലഭിക്കുന്ന തോട്ടങ്ങളില്‍ വിളവ് ഉയര്‍ന്നു. കീടനാശിനി പ്രയോഗങ്ങള്‍ അമിതമായത് മൂലം നേരത്തെ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ ഇറക്കുമതി നിരോധനം തുടരുകയാണ്. അതേ സമയം ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 1.74 ലക്ഷം കിലോഗ്രാം ഏലക്കയാണ് വില്‍പ്പനയ്ക്ക് ഇറങ്ങിയത്. സീസണ്‍ കാലയളവായത് മൂലമുള്ള ചരക്ക് വരവല്ല ഇതിന് പിന്നിലെന്നും നേരത്തെ ലേലത്തില്‍ പിടിച്ച ചരക്ക് വീണ്ടും വില്‍പ്പനയ്ക്ക് ഇറക്കി ലഭ്യത കുറവില്ലെന്ന് വരുത്താനുള്ള തന്ത്രമെന്നും ഒരു വിഭാഗം ഉല്‍പാദകര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിന് എതിനെ പ്രതികരിക്കാതെ ലേല കേന്ദ്രങ്ങള്‍ പല അവസരത്തിലും മൗനം പാലിക്കുകയാണ്. വലിപ്പം കൂടി ഇനം ഏലക്ക 2300 റേഞ്ചിലും ശരാശരി ഇനങ്ങള്‍ 1600 രൂപയിലുമാണ് നീങ്ങുന്നത്. അതേ സമയം ഉത്തരേന്ത്യയില്‍ ഉല്‍പ്പന്നം ലേല കേന്ദ്രത്തില്‍ നടക്കുന്നതിന്റെ ഇരട്ടി ഉയര്‍ത്തി കച്ചവടങ്ങള്‍ നടക്കുന്നതായി ഉല്‍പാദകര്‍.

ഉണര്‍വിലും വില ഉയരാതെ റബര്‍

അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളില്‍ ചലനമുളവാക്കി. ഡോളര്‍ സൂചികയിലെ തളര്‍ച്ചയ്ക്ക് ഇടയില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നാണയങ്ങള്‍ മികവ് കാണിച്ചത് ഓപ്പറേറ്റര്‍മാരെ റബറില്‍ വാങ്ങലുകാരാക്കി. ഇതിന്റെ ചുവട് പിടിച്ച് ബാങ്കോക്കില്‍ റബര്‍ വില ഇന്ന് കിലോ മൂന്ന് രൂപ ഉയര്‍ന്ന് 143 ലേയ്ക്ക് കയറി. അതേ സമയം യെന്നിന്റെ മൂല്യം ഉയര്‍ന്നത് ജാപ്പാനീസ് മാര്‍ക്കറ്റില്‍ റബര്‍ അവധിയില്‍ വില്‍പ്പന സമ്മര്‍ദ്ദമുളവാക്കി. വിദേശ വിപണികളിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വ്യവസായികള്‍ കൊച്ചി കോട്ടയം വിപണികള്‍ കേന്ദ്രീകരിച്ച് ചരക്ക് സംരണത്തിന് ഉത്സാഹിച്ചങ്കിലും നിരക്ക് ഉയര്‍ത്താന്‍ അവര്‍ തയ്യാറായില്ല, നാലാം ഗ്രേഡ് കിലോ 151 രൂപ.

വിളവെടുപ്പ് ഊര്‍ജ്ജത്തില്‍ കുരുമുളക്

കാലാവസ്ഥ അല്‍പ്പം തെളിഞ്ഞതിനിടയില്‍ തെക്കന്‍ കേരളത്തിലെ കുരുമുളക് ഉല്‍പാദകര്‍ മൂപ്പ് കുറഞ്ഞ, ലൈറ്റ് പെപ്പര്‍ വിളവെടുപ്പ് ഊര്‍ജിതമാക്കി. തെക്കന്‍ ജില്ലകളിലെ ചെറുകിട വിപണികള്‍ കേന്ദ്രീകരിച്ച് സത്ത് നിര്‍മ്മാതാക്കളും അച്ചാര്‍ ഉല്‍പാദകരും കുരുമുളക് വാങ്ങുന്നുണ്ട്. കര്‍ഷകര്‍ കിലോ 150 രൂപ പ്രകാരമാണ് ഉല്‍പ്പന്നം കൈമാറിയത്. ഒലിയോറസിന്‍ വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍ നിന്നുള്ള ചരക്ക് സംഭരണത്തിനാണ് മുന്‍തൂക്കം നല്‍കി. ശ്രീലങ്കയിലും ഇന്തോനേഷ്യയിലും മൂപ്പ് കുറഞ്ഞ മുളക് ലഭ്യമാണെങ്കിലും രൂപയുടെ മൂലം ഇടിഞ്ഞതിനാല്‍ ഇറക്കുമതിയുടെ ആകര്‍ഷണം കുറഞ്ഞു. ഇതിനിടയില്‍ രാജ്യാന്തര വിപണി ഹോളി ഡേ മൂഡിലേയ്ക്ക് തിരിഞ്ഞതിനൊപ്പം ഇതര ഉല്‍പാദന രാജ്യങ്ങള്‍ നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കി. കേരളത്തില്‍ മുളക് വില ക്വിന്റലിന് 100 രൂപ കുറഞ്ഞ് അണ്‍ ഗാര്‍ബിള്‍ഡ് 59,400 രൂപയിലാണ് വ്യാപാരം തുടങ്ങിയത്.


Full View


Tags:    

Similar News