സെക്ടറിനേക്കാൾ വേഗത്തിൽ വളരാൻ ഇ-കോമേഴ്‌സ് കമ്പനി; ഓഹരിക്കു 'ബൈ' നിർദേശം

  • നിലവിലെ ഓഹരിവിലയിൽ നിന്നും ~22% മുന്നേറ്റം പ്രതീക്ഷിക്കുന്നു
  • വിലനിർണയത്തിലെ കുറയ്ക്കലുകൾ എതിരാളികൾക്ക് മേലെയുള്ള സമ്മർദ്ദം വർധിപ്പിക്കുന്നു

Update: 2024-03-05 08:54 GMT

ഇന്നത്തെ വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം നേട്ടമാണ് ന്യൂഏജ് കമ്പനിയായ ഡെലിവറി (DELHIVERY) ഓഹരികൾ നേടുന്നത്. ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് ഓഹരികളെ അപ്ഗ്രേഡ് ചെയ്യുകയും ടാർഗറ്റ് വില ഉയർത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഓഹരിവിലയിൽ നിന്നും ~22% മുന്നേറ്റമാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. മുൻപ് നൽകിയിരുന്ന 500 രൂപയിൽ നിന്ന് ഓഹരിയുടെ ന്യായവില 570 രൂപയായി പുതുക്കിയിട്ടുണ്ട്. 2024 ൽ ഇതുവരെയായി ഓഹരികൾ 27% ഉയർന്നിട്ടുണ്ട്. ഓഹരികളുടെ 52 ആഴ്ച ഉയരം 488 രൂപയാണ്. ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെട്ട 2022 ലാണ് 708 രൂപയെന്ന സർവകാല നേട്ടം രേഖപ്പെടുത്തിയത്.

കൊട്ടക് ഇക്വിറ്റീസിലെ വിശകലന വിദഗ്ധരുടെ വിലയിരുത്തലിൽ ഡെലിവെറിയുടെ പ്രസക്തി വർദ്ധിക്കുമെന്ന ആത്‌മവിശ്വാസം നിറഞ്ഞുനില്കുന്നു. സെക്ടറിനേക്കാൾ 1.2 മടങ്ങു അധിക വേഗതയിൽ കമ്പനി വളരുമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് വിഭാഗത്തിലെ മറ്റു കമ്പനികളെയും അവയുടെ സ്ഥാനത്തെയും സമീപകാല സംഭവവികാസങ്ങളെയും കുറിച്ചുള്ള പഠനത്തിലാണ് ഡെലിവെറിയുടെ പ്രസക്തി വർധിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നത്. ഡെലിവെറിയിൽ നിന്ന് വ്യത്യസ്തമായി, ഉയർന്ന ചെലവ് ഘടന അർത്ഥപൂർണ്ണമായി മെച്ചപ്പെടുത്താൻ മറ്റു കമ്പനികൾക്ക് കഴിഞ്ഞിട്ടില്ലെന്നും വിൽപ്പനയേക്കാൾ അവരുടെ നഷ്ടം ത്വരിതഗതിയിലാകുന്നതായും ബ്രോക്കറേജ് കുറിക്കുന്നു.

കൂടാതെ വില നിർണയത്തിലും കാര്യമായ സമ്മർദ്ദം മറ്റു കമ്പനികൾക്ക് ഡെലിവറി നൽകുന്നുണ്ട്. 2022 സാമ്പത്തിക വർഷം മുതൽ ഡെലിവറി വിലനിർണയത്തിൽ കുറയ്ക്കലുകൾ കൊണ്ടുവന്നതോടെ എതിരാളികൾക്ക് മേലെയുള്ള സമ്മർദ്ദം ഏറി. എക്‌സ്‌പ്രസ് പാഴ്‌സലിലെ ഡെൽഹിവെരിയുടെ എതിരാളികളുടെ നഷ്ടം തുടർച്ചയായി ഉയരുന്നുണ്ട്. സമാന കമ്പനികൾക്ക് മീഷോയിൽ ഉയർന്ന സാന്നിധ്യവും ആമസോൺ,ഫ്ലിപ്കാർട്ട്, പിടിഎൽ(PTL) ബിസിനെസ്സ് എന്നിവയിൽ പരിമിതമായ സാന്നിധ്യവുമാണുള്ളത്. ആമസോണും ഫ്ലിപ്കാർട്ടും വോളിയം വളർച്ചയുടെ 80% വേഗത്തിൽ തങ്ങളുടെ ക്യാപ്റ്റീവ് ബിസിനസ്സ് വളർത്തിയെടുക്കുന്നത് ഡെലിവെറിയെയും സഹായിക്കുമെന്ന അനുമാനം വളർച്ച ഘടകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോളിയം ഉയർച്ച സഹായിക്കുന്ന തരത്തിലാണ് കമ്പനിയുടെ ബിസിനെസ്സ് മോഡൽ എന്നും ബ്രോക്കറേജ് കൂട്ടിച്ചേർക്കുന്നു. 

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News