സന്‍സേറ എഞ്ചിനിയറിംഗ് വാങ്ങുക

  • കയറ്റുമതി കുറഞ്ഞെങ്കിലും ആഭ്യന്തര ഡിമാന്‍ഡില്‍ വന്‍ തിരിച്ചുകയറ്റമാണ് രേഖപ്പെടുത്തിയത്
  • വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങള്‍, എയ്റോസ്പേസ് ഘടകങ്ങള്‍ പുതിയ ഓര്‍ഡറുകളില്‍ തുടങ്ങിയവയില്‍ നിന്നും കമ്പനിയുടെ തുടര്‍ന്നുള്ള വളര്‍ച്ച ഉണ്ടാകുമെന്ന് കരുതുന്നു. പ്രതിരോധ ബിസിനസ് പ്രാരംഭ ഘട്ടത്തിലാണ്.

Update: 2022-12-19 06:15 GMT

കമ്പനിയുടെ പേര്: സന്‍സേറ എഞ്ചിനിയറിംഗ് ലിമിറ്റഡ്

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 910 രൂപ

നിലവിലെ ഓഹരിവില - 764 രൂപ

ഓഹരി നിര്‍ദേശം-ഐസിഐസിഐ സെക്യൂരിറ്റീസ്

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഘടകങ്ങള്‍ നിര്‍മിക്കുന്ന 1981 ല്‍ ബാംഗ്ലൂരില്‍ സ്ഥാപിച്ച പ്രമുഖ കമ്പനിയാണ് സന്‍സേറ എഞ്ചിനിയറിംഗ് ലിമിറ്റഡ്. ഇത് കൂടാതെ കാര്‍ഷിക, എയ്റോ സ്പേസ്, വ്യാവസായിക മേഖലകള്‍ക്ക് വേണ്ടിയും ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നു 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15-20 ശതമാനം വരെ വരുമാന വര്‍ധനവ് പ്രതീക്ഷിക്കുന്നു. കയറ്റുമതി കുറഞ്ഞെങ്കിലും ആഭ്യന്തര ഡിമാന്‍ഡില്‍ വന്‍ തിരിച്ചുകയറ്റമാണ് രേഖപ്പെടുത്തിയത്. ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിച്ചു.

ഇരുചക്ര വാഹനങ്ങളുടെ ഘടകങ്ങടെ നിര്‍മാണത്തിന് ആകെ ഉത്പാദന ശേഷിയുടെ 50 ശതമാനമാണ് കമ്പനി വിനിയോഗിക്കുന്നത്. ഇത് ഉയര്‍ത്താന്‍ സാധിക്കുമെന്നത് കൊണ്ട് മാര്‍ജിന്‍, ഓഹരിയില്‍ നിന്നുള്ള ആദായം എന്നിവ വര്‍ധിക്കും. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും സഹായകരമാകും. എയ്റോ സ്പേസ് ബിസിനസ് വിഭാഗത്തില്‍ 2024 -25 ല്‍ 200 കോടി രൂപ നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങള്‍, എയ്റോസ്പേസ് ഘടകങ്ങള്‍ പുതിയ ഓര്‍ഡറുകളില്‍ തുടങ്ങിയവയില്‍ നിന്നും കമ്പനിയുടെ തുടര്‍ന്നുള്ള വളര്‍ച്ച ഉണ്ടാകുമെന്ന് കരുതുന്നു. പ്രതിരോധ ബിസിനസ് പ്രാരംഭ ഘട്ടത്തിലാണ്.

അമേരിക്കന്‍ കമ്പനിയായ കമ്മിന്‍സില്‍ (Cummins) നിന്നുള്ള വരുമാനം നിലവില്‍ 85 കോടി രൂപയില്‍ നിന്ന് 4 -5 ഇരട്ടി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി മെഷീനിങ് കേന്ദ്രം അമേരിക്കയില്‍ ആരംഭിക്കുന്നു. ഫോര്‍ജിങ്, ഹീറ്റ് ട്രീറ്റ്മെന്റ്‌റ് ഇന്ത്യയില്‍ നടത്തും.

250 മുതല്‍ 300 കോടി രൂപയുടെ വാര്‍ഷിക മൂലധന ചെലവ് പ്രതീക്ഷിക്കുന്നു. നികുതിക്കും പലിശക്കും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) 16-17 ശതമാനത്തില്‍ നിന്ന് 19 ശതമാനം വരെ ഉയരും. ഈ കാരണങ്ങളാൽ കമ്പനിയുടെ ഓഹരി വാങ്ങാമെന്നാണ് ഐ സി ഐ സി ഐ സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നത്.

Tags:    

Similar News