റോയൽ എൻഫീൽഡിന്റെ രാജകീയ കാലം കഴിഞ്ഞോ..? ദുർബലമായ ഡിമാൻഡ് സമ്മർദ്ദം ഓഹരികളിലും

  • ദീർഘകാല പരിഗണനയിൽ സെൽ റേറ്റിംഗ്
  • 18% വരെ ഇടിവാണ് നിക്ഷേപകർ പ്രതീക്ഷിക്കേണ്ടത്

Update: 2024-03-05 11:47 GMT

കാര്യമായ മുന്നേറ്റം രേഖപെടുത്താനാകാതെ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചപ്പോളും ഓട്ടോ സൂചിക ഒരു ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്യുന്നത്. ടാറ്റ മോട്ടോർസ്, ബജാജ് മോട്ടോർസ്, ടിവിഎസ് മോട്ടോർസ് എന്നി ഓഹരികൾ മികച്ച മുന്നേറ്റവും നൽകി. ബ്രോക്കറേജുകൾ ബുള്ളിഷായി സ്റ്റാൻസ് നില നിർത്തുമ്പോളും ദീർഘകാല പരിഗണനയിൽ സെൽ റേറ്റിംഗ് നല്കിയിരിക്കുന്നത് റോയൽ എൻഫീൽഡ് അടക്കമുള്ള നിരത്തിലെ രാജാക്കന്മാർ ഉൾപ്പെടുന്ന ഐഷർ മോട്ടോഴ്സിനാണ്. ടാർഗറ്റ് വില പരിഗണിക്കുമ്പോൾ 18% വരെ ഇടിവാണ് നിക്ഷേപകർ പ്രതീക്ഷിക്കേണ്ടത് എന്ന് ചുരുക്കം.

സമ്പന്ന സംസ്ഥാനങ്ങളിലെ ദുർബലമായ ഡിമാൻഡ് റോയൽ എൻഫീൽഡിന്റെ ആഭ്യന്തര പ്രകടനത്തെ ബാധിക്കുന്നുണ്ട്. സെപ്റ്റംബർ മുതലായി എൻഫീൽഡിന്റെ റീറ്റെയ്ൽ വോളിയം വർധന മന്ദതയിലാണ്. 5% ശരാശരി വളർച്ച രേഖപെടുത്തുമ്പോളും ഓട്ടോ മേഖലയെ നയിച്ച ഉത്സവ സീസണിന് മുൻപും ശേഷവും, ഡിമാൻഡ് ദുർബലമായി തുടരുന്നു എന്നതാണ് കണ്ടെത്തൽ. മൂന്നാം പാദത്തിൽ എൻഫീൽഡ് 13% റീറ്റെയ്ൽ ഉയർച്ച കൈവരിച്ചുവെന്നു മാനേജ്‌മന്റ് സൂചിപ്പിക്കുമ്പോളും വാഹൻ ഡാറ്റ അനുസരിച്ചു കഴിഞ്ഞ ആറ്‌ മാസങ്ങളിലായി റീറ്റെയ്ൽ രജിസ്ട്രേഷൻ വാർഷികാടിസ്ഥാനത്തിൽ 3% മാത്രമേ ഉയർന്നിട്ടുള്ളു.

റോയൽ എൻഫീൽഡിന്റെ മന്ദഗതിയിലുള്ള വളർച്ചക്ക് രണ്ടു കാരണങ്ങൾ ചൂണ്ടിക്കാണിക്കാം. ഒന്ന് 250 സിസി മോട്ടോർസൈക്കിൾ  സെഗ്‌മെന്റിന്റെ മൊത്തത്തിലുള്ള ഉന്മേഷം കുറഞ്ഞു തുടങ്ങിയതാണ്. മൊത്തത്തിലുള്ള മോട്ടോർസൈക്കിൾ മേഖലയുടെ 6.0-6.5 ശതമാനത്തിൽ നിന്നും 2017-22 സാമ്പത്തിക വർഷങ്ങളിൽ 8 ശതമാനത്തിലേക്ക് ഉയരുകയും 2023 ന്റെ രണ്ടാംപകുതിയോടെ ~9% എന്ന പാരമ്യത്തിലെത്തുകയും ചെയ്തു. അതിനുശേഷം, ഇത് ~8% എന്ന നിലയിലേക്ക് താഴ്ന്ന് പ്രീമിയമൈസേഷൻ്റെ ഒരു കൂൾ-ഓഫിനെ സൂചിപ്പിക്കുന്നു. രണ്ടാമതായി, ഹീറോയുടെ ഹാർലി ഡേവിഡ്‌സൺ X440, ബജാജിൻ്റെ ട്രയംഫ് മോഡലുകൾ എന്നിവ പുറത്തിറക്കിയതോടെ 250 സിസി വിഭാഗത്തിലെ റോയൽ എൻഫീൽഡിന്റെ മാർക്കറ്റ് ഷെയർ 2023-ലെ 93% ൽ നിന്ന് സമീപ മാസങ്ങളിലായി 86% ആയി കുറഞ്ഞു.

ഐഐഎഫ്എൽ സെക്യൂരിറ്റീസ് (IIFL Securities) അടുത്ത രണ്ടു പദങ്ങളിലും എൻഫീൽഡിന്റെ വളർച്ച ദുര്ബലമായിരിക്കും എന്ന സൂചനകളാണ് നൽകുന്നത്. അതെ സമയം കോട്ടക്ക് സെക്യൂരിറ്റീസിന്റെ അനുമാനങ്ങൾ,  2024 - 26 സാമ്പത്തിക വർഷങ്ങളിൽ ആഭ്യന്തര വോളിയം വളർച്ച ദുർബലമായിരിക്കും എന്നാണ്. കയറ്റുമതി വിഭാഗത്തിൽ റോയൽ എൻഫീൽഡിന് കൂടുതൽ മാർക്കറ്റ് ഷെയർ കയ്യടക്കാനാവുമോ എന്നതാണ് ബ്രോക്കറേജ് നിരീക്ഷിക്കുന്ന അനുകൂല ഘടകങ്ങളിൽ ഒന്ന്. ഐഐഎഫ്എൽ സെക്യൂരിറ്റീസ് നൽകുന്ന ടാർഗറ്റ് വില 3,570 രൂപയാണ്. അതെ സമയം കൊട്ടക് സെക്യൂരിറ്റീസിന്റെ റിപ്പോർട്ടുകൾ  3100 രൂപയാണ് ടാർഗെറ്റായി നല്കിയിരിക്കുന്നത്. ഇന്നത്തെ ക്ലോസിങ് വിലയായ 3791.90 രൂപയിൽ നിന്ന് 18% ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. 

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News