വെറുമൊരു സ്‌മോൾ ക്യാപ് കമ്പനി: ലഭിക്കുന്നതോ 36 ശതമാനം റിട്ടേൺ

  • ഈ മേഖലയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ഓഹരിയാണ് എസ്ജെഎസ്
  • 35 രാജ്യങ്ങളിലായി 70-ലധികം ക്ലയൻ്റുകൾ കമ്പനിക്കുണ്ട്.

Update: 2024-02-13 09:39 GMT

ഒരു (ആഡംബര) വാഹനം സ്വന്തമായി വേണം എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ദൂരെ നിന്ന് തന്നെ പ്രിയ വാഹനവും അവയുടെ ഫീച്ചേഴ്സും വാഹനപ്രേമികൾക്ക് തിരിച്ചറിയാൻ കഴിയും. വാഹനത്തിന്റെ ലോഗോസ്, ബോഡി ഗ്രാഫിക്സ്, ഓട്ടോമോട്ടീവ് ഡയൽസ്, ഓവർലെസ് എല്ലാം തന്നെ റോബോട്ടിക് മോഡിൽ ഇത്തരക്കാർ പറഞ്ഞു തരും. എങ്കിൽ അത്തരം വാഹനങ്ങളുടെ അനുബന്ധ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളെ കുറിച്ചുകൂടി അറിയണ്ടേ? ഡെക്കറേറ്റീവ് എസ്തെറ്റിക്സ് ഇൻഡസ്ട്രി (Decorative aesthetics industry) എന്ന് ഒറ്റവാക്കിൽ ഈ മേഖലയെ പറയുന്നു. ഏതാനും ചില മുൻനിര കമ്പനികളാണ് ഈ വിപണി ഭരിക്കുന്നത്. ഇന്ത്യയുടെ ഡെക്കറേറ്റീവ് മാർക്കറ്റിൽ കാര്യമായ മത്സരം ഇല്ല എന്ന് നമുക്ക് കാണാം. എന്നാൽ, ഈ മേഖലയിൽ ഉയർന്ന മാർജിനിൽ എതിരാളികൾക്ക് ഒരുപടി മുന്നിൽ നിൽക്കുന്ന സ്മാൾ ക്യാപ് ഓഹരിയാണ് എസ്ജിഎസ്സ് എന്റർപ്രൈസസ് (SJS Enterprisae).

അനന്തമായ സാധ്യതകൾ നില നിൽക്കുന്ന ഒരു പക്ഷെ മൾട്ടിബാഗർ ആയി മാറാൻ സാധ്യതയുള്ള ഈ കമ്പനിയുടെ ബിസിനസ് മോഡൽ, പ്രോഡക്റ്റ് പോർട്ടഫോളിയോ, സാമ്പത്തിക പ്രകടനം എന്നിവ നമുക്ക് വിലയിരുത്താം .

കമ്പനിയെക്കുറിച്ച് 

ഡയൽ ഫസിയ (ഓട്ടോമോട്ടീവ് ഡാഷ്‌ബോർഡ് ഇൻ്റീരിയർ), ക്ലൈമറ്റ് കൺട്രോൾ ഓവർലേകൾ, ഓട്ടോമോട്ടീവ് എക്സ്റ്റീരിയർ ഡെക്കലുകൾ (ടൂ, ഫോർ വീലറുകൾ), ഓവർലേകൾ, ലോഗോകൾ/ബാഡ്ജുകൾ/എംബ്ലങ്ങൾ എന്നിവയുടെ ലോകോത്തര നിർമ്മാതാക്കളാണ് എസ്ജിഎസ്സ്. ടാറ്റ, ഫോർഡ്,റോയൽ എൻഫീൽഡ്, സ്കോഡ, ഫോഴ്സ് മോട്ടോർസ്, ടിവിഎസ്സ്, ഹോണ്ട തുടങ്ങിയ ഓട്ടോമോട്ടീവ് കമ്പനികൾ, സാംസങ്, വേൾപൂൾ ഗോദ്‌റെജ്‌ ,പാനസോണിക് തുടങ്ങിയ ഇലക്ട്രോണിക് കമ്പനികൾ എന്നിങ്ങനെ 35 രാജ്യങ്ങളിലായി 70-ലധികം ക്ലയൻ്റുകൾ കമ്പനിക്കുണ്ട്.

എസ്ജിഎസ് നൽകുന്ന സേവനങ്ങൾ 

ഒരു ഇരുചക്ര വാഹനത്തിന്, ഉദാഹരണത്തിന് ബൈക്കിന്,ഭംഗി നൽകുന്ന ഏതാനും ചില നിർമാണങ്ങളുണ്ട്. ബോഡി ഗ്രാഫിക്സ്,അലുമിനിയം ലോഗോസ്, ക്രോം പ്ലേറ്റെഡ് പാർട്ടുകൾ,ലെൻസ്‌ മാർക്ക് അസംബ്ലി എന്നിവയൊക്കെ ബൈക്കിനെ ആകര്ഷകമാകുന്ന ഘടകങ്ങളാണ്. ബേസിക് മാനുഫാക്‌ടറിങ് ഘടനയ്‌ക്കൊപ്പം ഇത്തരത്തിലുള്ളവയും വാഹനം വാങ്ങുന്നവർ പരിഗണനയിൽ മുൻപന്തിയിൽ ചേർക്കാറുണ്ട്. വാഹനങ്ങൾക്ക് ഒരു പ്രീമിയം ലുക്ക് നൽകുക ഇത്തരം കൂട്ടിച്ചേർക്കലുകളാണ്.

ഇനി കാറുകളുടെ കാര്യമെടുക്കുകയാണെങ്കിലും എക്സ്റ്റീരിയർ ഘടകങ്ങളായ ബോഡി ഗ്രാഫിക്സ്, ടയറുകളുടെ ലോഗോ, ഡോറുകളുടെ എഡ്ജ് ഗാർഡ്, റൂഫ് ഗ്രാഫിക്സ്, അലൂമിനിയം ബാഡ്ജുകൾ എന്നിവ വാഹനപ്രേമികൾ നിസ്സാരമായി എടുക്കുമോ? ഇനി കാറിനുള്ളിലേക്ക് നോക്കാം. ടച്ച് സ്ക്രീൻ, ഇല്ല്യൂമിനേറ്റഡ് ലോഗോസ്, ഹൈലൈറ്റുകൾ, എംബ്ലങ്ങൾ, ഐഎംഡി/ഐഎംഎൽ ഒക്കെ ഇന്റീരിയർ അഴകേറ്റുന്നവയാണ്. ഇനി വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ടച്ച് സ്ക്രീൻ, ലോഗോസ് എന്നിവയും എസ്ജിഎസ്സ്ന്റെ പ്രോഡക്റ്റ് പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു.

പ്രോഡക്റ്റ് പോർട്ട്ഫോളിയോ പഠിക്കുമ്പോൾ പ്രീമിയം വിഭാഗത്തിലെ മുൻനിരക്കാരനാണ് കമ്പനി എന്ന് വ്യക്തമാവുന്നു. അത് തന്നെയാണ് കമ്പനിയുടെ ഹൈലൈറ്റും. കൂടാതെ കമ്പനിയുടെ കയറ്റുമതി വിഭാഗമാവട്ടെ ശക്തവും ഉയർന്ന മാർജിൻ നൽകുന്നതുമാണ്. ധാരാളം തൊഴിലാളികൾ വേണ്ടി വരുന്ന, ലേബർ ഇൻ്റൻസീവ് സെക്ടർ ആണ് ഡെക്കറേറ്റീവ് എസ്തെറ്റിക്സ് ഇൻഡസ്ട്രി. ഇന്ത്യയുടെ ജനസംഖ്യപരമായ സവിശേഷതകൾ, തൊഴിലാളികളുടെ ലഭ്യത ഒക്കെയും കമ്പനിക്കു പ്ലസ് പോയിൻ്റുകളാണ്.

ഇനി മറ്റു കമ്പനികൾക്ക് പെട്ടെന്ന് ഈ മേഖലയിൽ പ്രവേശിക്കാനും മത്സരം വർധിപ്പിക്കാനും സാധിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. പ്രവേശനത്തിനുള്ള തടസ്സങ്ങൾ ഇത്തരം മേഖലകളിൽ ഉയർന്നതാണ്. എസ്ജിഎസ്സിനു സമാനമായ പ്രവർത്തനങ്ങളാണ് ക്ലാസിക് സ്‌ട്രൈപ്‌സ്, പോളിപ്ലാസ്റ്റിക്‌സ് ഇൻഡസ്ട്രീസ് എന്നീ കമ്പനികളുടേത്. എന്നിരുന്നാലും വൈവിധ്യമാർന്ന പ്രോഡക്റ്റ് പോർട്ട്ഫോളിയോ എസ്ജിഎസ്സിന്റെ ശക്തിയാണ്. 

വളർച്ചയുടെ പടവുകളിൽ

മൂന്നാം പാദഫലങ്ങളിലെ രണ്ടു പ്രധാന ഘടകങ്ങൾ തുടർച്ചയായ പാദങ്ങളിൽ മാർജിൻ മെച്ചപ്പെട്ടതും ദീർഘകാല വളർച്ച സുസ്ഥിരമായി തുടരുന്നു എന്നതുമാണ്. മൂന്നാം പാദത്തിലെ നെറ്റ് സെയിൽസ് 51% വളർച്ചയോടെ വാർഷിക അടിസ്ഥാനത്തിൽ 160.9 കോടി രൂപയായി രേഖപ്പെടുത്തി. കമ്പനിയുടെ ആഭ്യന്തര വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 51.9% ആണ് ഉയർന്നത്. പാസഞ്ചർ വെഹിക്കിൾ ബിസിനസിലെ 54.4% വളർച്ചയാണ് ഇതിന് സഹായകമായത്. ഒപ്പം കൺസ്യൂമർ ബിസിനസ് 217.4% മുന്നേറ്റവും രേഖപ്പെടുത്തി. കമ്പനിയുടെ കയറ്റുമതി വീണ്ടെടുപ്പിന്റെ പാതയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. 39.7% വളർച്ച കയറ്റുമതിയിൽ രേഖപ്പെടുത്താൻ കമ്പനിക്ക് സാധിച്ചു. എബിറ്റ്ഡാ 45.2 ശതമാനവും നികുതിക്ക് ശേഷമുള്ള ലാഭം 32.7% ഉയർച്ചയും ഇതേ കാലയളവിൽ രേഖപ്പെടുത്തി. 20.9 കോടി രൂപയാണ് ലാഭം.

നടപ്പു സാമ്പത്തിക വർഷത്തിൽ 30% ലാഭവളർച്ച എന്ന് ഗൈഡൻസ് മാനേജ്‌മന്റ് നിലനിർത്തിയിട്ടുണ്ട്. വരുമാനത്തിൽ 45% ഉയർച്ചയാണ് കമ്പനി നൽകുന്ന മാർഗനിർദ്ദേശം. 20%ത്തോളം വരുമാന വളർച്ചയും ഓർഗാനിക് ആയിരിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വർഷത്തിലേക്ക് ഒന്നര മടങ്ങു മുതൽ രണ്ടു മടങ്ങിന്റെ വരെ നേട്ടത്തോടെ വിപണി വളർച്ചയെയും മറികടന്ന് ഔട്ട് പെർഫോം ചെയ്യാൻ സാധിക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ക്രോസ് സെല്ലിംഗ് അവസരങ്ങൾ, വാൾട്ടർ പാക് ഓട്ടോമോട്ടീവ്, എക്സോടെക്ക് തുടങ്ങിയ ഏറ്റെടുക്കലുകൾ എന്നിവ ഈ പ്രതീക്ഷയെ പിന്താങ്ങുന്നുണ്ട്.

36 ശതമാനം റിട്ടേൺ

ബൈ (bUY) റേറ്റിംഗ നിർത്താൻ ബ്രോക്കറെജിന് കാരണങ്ങൾ പലതുണ്ട്.

ഒന്ന് പ്രീമിയമൈസേഷന് ലഭിക്കുന്ന വിശാലമായ സ്വീകാര്യതയും ഓട്ടോമോട്ടീവ് മേഖലയിലെ വളർച്ച വേഗതയും ആണ്.

രണ്ടാമതായി ഐഎംഎൽ (IML), ഐഎംഡി (IMD), ഡിജിറ്റൽ ഡയൽസ്, ഒപ്റ്റിക്കൽ പ്ലാസ്റ്റിക്ക്/കവർ ഗ്ലാസ് എന്നിങ്ങനെയുള്ള പുതിയ സാങ്കേതിക ഉൽപ്പന്നങ്ങളുടെ അവതരണം വളർച്ചയെ ത്വരിതപെടുത്തുന്നു.

മൂന്നാമതായി നിലവിലുള്ള ക്ലയന്റുകളിൽ നിന്നും പുതിയ ബിസിനസുകൾ നേടിക്കൊണ്ട് വാലറ്റ് വിഹിതം വർദ്ധിപ്പിക്കുന്നു.

അവസാനമായി വാൾട്ടർ പാക് ഓടോമോടിവ് ഏറ്റെടുക്കൽ ഉയർന്ന വില്പനയ്ക്കും, ക്രോസല്ലിംഗ് അവസരങ്ങൾ കരസ്ഥമാക്കുന്നതിനും സഹായിക്കുമെന്ന കണക്കുകൂട്ടലുകളും വിദഗ്ധർക്കുണ്ട്.

ഇത്തരം ഘടകങ്ങളെല്ലാം തന്നെ മൊത്തത്തിലുള്ള വരുമാനത്തിന്റെ കുതിപ്പിന് സഹായിക്കുമെന്നും ബ്രോക്കറെജ് വിലയിരുത്തുന്നു. നിലവിലെ ഓഹരിവിലയിൽ നിന്നും 36 ശതമാനത്തോളം നേട്ടമാണ് എസ്ബിഐ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്. ഓഹരിയൊന്നിന് 825 രൂപയാണ് ടാർഗറ്റ് വിലയായി കണക്കാക്കുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖികയും ഉത്തരവാദികളല്ല.

Similar News