ഫിനോലെക്‌സ് വാങ്ങാമെന്ന് ജിയോജിത്; ലക്ഷ്യവില 1108 രൂപ

  • ഇന്ത്യൻ വയർ വ്യവസായത്തിൽ കമ്പനിക്ക് 22 ശതമാനം വിപണി പങ്കാളിത്തമുണ്ട്
  • കഴിഞ്ഞ മൂന്ന് വര്ഷങ്ങളിൽ കമ്പനിയുടെ ശരാശരി RoE 12.6 ശതമാനമാണ്

Update: 2023-12-04 13:57 GMT

ഇലക്ട്രിക്കൽ ടെലികോം കേബിളുകൾ നിർമിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് ഫിനോലെക്‌സ്. ഇന്ത്യൻ വയർ വ്യവസായത്തിൽ കമ്പനിക്ക് 22 ശതമാനം വിപണി പങ്കാളിത്തമുണ്ട്. വയറുകൾക്ക് പുറമെ കമ്പനി ഫാസ്റ്റ്-മൂവിംഗ് ഇലക്ട്രിക്കൽ ഗുഡ്‌സ് (എഫ്എംഇജി), ഗൃഹോപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും ഫിനോലെക്‌സ് പ്രവേശിച്ചിട്ടുണ്ട്.

2023 സാമ്പത്തിക വർഷത്തെ വരുമാനത്തിലെ പങ്കാളിത്തം

കമ്പനിയുടെ വരുമാനത്തിൽ 82 ശതമാനവും ഇലക്ട്രിക്ക് കേബിളുകളുടെ വില്പനയിൽ നിന്നാണ് ലഭിക്കുന്നത്. ടെലികോം കേബിളുകളിൽ നിന്ന് 13 ശതമാനവും കോപ്പർ റോഡുകളിൽ നിന്നും 0.52 ശതമാനവും മറ്റു ഉത്പന്നങ്ങളിൽ നിന്ന് 4.5 ശതമാനവും ലഭിക്കുന്നുണ്ട്.

തെക്കുകിഴക്കൻ ഏഷ്യയിൽ ടെലികോം കേബിളുകളിലുണ്ടായ വിലയിലെ ഇടിവ് കാരണം കമ്പനിയുടെ വിറ്റുവരവിലും ഏഴു ശതമാനത്തോളം ഇടിവ് പ്രകടമായി.

ഓഹരിയുടെ പ്രകടനം

കഴിഞ്ഞ മൂന്ന് മാസത്തെ ഫിനോലെക്‌സ് ഓഹരികളുടെ പ്രകടനം നോക്കുകയാണെങ്കിൽ (1162 രൂപ) നിലവിലെ വിപണി വില 10.14 ശതമാനം ഇടിഞ്ഞതാണ്. ഈ ഇടിവിനുള്ള പ്രധാന കാരണം കമ്പനിയിലെ ആഭ്യന്തര പ്രശ്നങ്ങളും പൊതു നിക്ഷേപകരിൽ നിന്നുള്ള കുറഞ്ഞ പ്രതീക്ഷയുമാണ് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

സാമ്പത്തികം

റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ മേഖലയിലെ വർധിച്ചു വരുന്ന ഡിമാൻഡും പ്രതികൂലമായ റീറ്റെയ്ൽ വിപണിയും കമ്പനിയുടെ വരുമാന വളർച്ചക്ക് കാരണമായി. മുൻ സാമ്പത്തിക വർഷത്തെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ  നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ കമ്പനിയുടെ വരുമാനം 13.5 ശതമാനം വളർച്ച രേഖപ്പെടുത്തി.

2023, 2024 സാമ്പത്തിക വര്ഷങ്ങളിലെ വരുമാനത്തിൽ സംയുക്ത വാർഷിക വളർച്ചാ നിരക്കയി (CAGR) കമ്പനി കാക്കാണുന്നത് 15 ശതമാനമാണെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.

2024, 2025 സാമ്പത്തിക വര്ഷങ്ങളിൽ എബിറ്റ്ഡ (EBITDA) മാർജിൻ 12.4 ശതമാനതിലെത്താമെന്നും ജിയോജിത് റിപ്പോർട്ടിലുണ്ട്.  2023 ലെ അറ്റാദായമായ 283 കോടി രൂപയിൽ നിന്നും 2025 സാമ്പത്തിക വർഷാവസാനം അറ്റാദായം 715 കോടി രൂപയിലെത്തുമെന്നും ബ്രോക്കറേജ്‌ സ്ഥാപനം പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മൂന്ന് വര്ഷങ്ങളിൽ കമ്പനിയുടെ ശരാശരി റിട്ടേൺ ഓൺ ഇക്വിറ്റി (RoE) 12.6 ശതമാനമാണ്.

കമ്പനിയിൽ ശ്രേധിക്കേണ്ട കാര്യങ്ങൾ 

താരതമ്യം: ചൈന, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള കുറഞ്ഞ ചെലവിലുള്ള ഇറക്കുമതിയിൽ നിന്ന് കമ്പനി വിലനിർണ്ണയ സമ്മർദ്ദവും മാർജിൻ തകർച്ചയും നേരിടുന്നു. കുറഞ്ഞ നികുതിയും കുറഞ്ഞ കോംപ്ലിയൻസ് ചെലവുമുള്ള അസംഘടിത കമ്പനികൾ ഈ മേഖലയിലെ വലിയൊരു പ്രേശ്നമാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലകൾ: ചെമ്പ്, ലെഡ്, പിവിസി, അലുമിനിയം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ അസ്ഥിരതകളോട് കമ്പനിയുടെ ലാഭക്ഷമത സെൻസിറ്റീവ് ആണ്. കമ്പനി അതിന്റെ അസംസ്കൃത വസ്തുക്കളിൽ ഭൂരിഭാഗവും ആഭ്യന്തര വിപണിയിൽ നിന്നാണ് വാങ്ങുന്നത്. ചിലത് മാത്രം കമ്പനി ഇറക്കുമതി ചെയുന്നുണ്ട്. ഇത് കാരണം ഫോറെക്സ് അപകടസാധ്യതയും കുറവാണ്..

ഡിമാൻഡ്: എഫ്‌സി‌എല്ലിന്റെ ഡിമാൻഡ് പ്രധാനമായും നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ടെലികോം മേഖലകളുടെ വളർച്ചയെ ആശ്രയിച്ചിരിക്കുന്നു, അവ കലധിഷ്ഠിതവും മാക്രോ ഇക്കണോമിക് ഘടകങ്ങൾ, സർക്കാർ നയങ്ങൾ, ഉപഭോക്തൃ വികാരം എന്നിവയാൽ സ്വാധീനിക്കപ്പെടുന്നവയുമാണ്. ഈ മേഖലകളിലെ തടസ്സങ്ങൾ കമ്പനിയുടെ നിർമാണങ്ങളെയും വരുമാനത്തെയും ബാധിക്കും.

മൂല്യനിർണ്ണയവും ശുപാർശകളും

ജിയോജിത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നിലവിലെ വ്യാപാര വിലയിൽ നിന്നും ഓഹരികൾ 15 ശതമാനം ഉയരാനാണ് സാധ്യത. ഓഹരികൾ വാങ്ങാനാണ് സ്ഥാപനത്തിന്റെ ശുപാർശ. കമ്പനി ഏറെക്കുറെ കടബാധ്യതയില്ലാത്തതും ആരോഗ്യകരമായ ലാഭവിഹിതമായ 24.6 ശതമാനം നൽകുന്നത് നിലനിർത്തുന്നതും ശ്രേധിക്കേണ്ട കാര്യമാണ്.

എഫ്‌സി‌എല്ലിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാന്നിധ്യം, ബ്രാൻഡ് വാല്യൂ, ക്ലീൻ ബാലൻസ് ഷീറ്റ്, ശക്തമായ ക്യാഷ് ഫ്ലോ  എന്നിവ കമ്പനിക്ക് അനുകൂലമായ ഘടകങ്ങളാണ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

Tags:    

Similar News