കമ്പനി: പെട്രോനെറ്റ് എൽഎൻജി
ശുപാർശ: വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
നിലവിലെ വിപണി വില: 223.00 രൂപ; ലക്ഷ്യം - 234 രൂപ); ലാഭം 5%.
ഫിനാൻഷ്യൽ ഇന്റർമീഡിയറി: സെൻട്രം ഇന്സ്ടിട്യൂഷണൽ റിസേർച്
രാജ്യത്തെ പ്രമുഖ പ്രകൃതി വാതക സംരംഭമായ പെട്രോനെറ്റ് എൽ എൻ ജിയുടെ അറ്റാദായം 2022 - 23 ലെ മൂന്നാം പാദത്തിൽ 1180 കോടി ആയി ഉയർന്നു. ഇത് കമ്പനി ഈ പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 67 ശതമാനവും, രണ്ടാം പാദത്തേക്കാൾ 59 ശതമാനവും കൂടുതലാണ്.
ഈ കാലയളവിൽ കമ്പനിയുടെ മോത്താദായം 1920 കോടി ഡോളറായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഈ കാലയളവിനേക്കാൾ 1 ശതമാനവും, കഴിഞ്ഞ പാദത്തേക്കാൾ 34 ശതമാനവും കൂടുതലാണ്.
ഈ കാലയളവിൽ കൊച്ചി ടെർമിനലിൽ നിന്നുള്ള വാതക നീക്കത്തിൽ 27 ശതമാനം പുരോഗതി കൈവരിച്ചു. പ്രകൃതി വാതകത്തിന്റെ വില കുറഞ്ഞതിനാൽ, നില കൂടുതൽ മെച്ചപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
സ്‌പോട്ട് എൽഎൻജി വിലയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിൽ ജനുവരി 23-ൽ ദഹേജ് ഉപയോഗം 81 ശതമാനത്തിലെത്തി. എൽഎൻജി വിലയിടിവിന്റെ വെളിച്ചത്തിൽ ദഹേജ്/കൊച്ചി ടെർമിനൽ ഉപയോഗം മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനാൽ, FY23E-25E-നുള്ള ഞങ്ങളുടെ EPS എസ്റ്റിമേറ്റ് 2-8 ശതമാനം പരിധിയിൽ ഞങ്ങൾ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഈ ഓഹരി കൂടുതൽ സ്വരൂപിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെൻട്രം ഇന്സ്ടിട്യൂഷനാൽ റിസേർച്ന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.