എൽടി ഫുഡ്സ് ലിമിറ്റഡ് വാങ്ങാം: ജിയോജിത് ഫിനാൻഷ്യൽ

  • എൽടിഎഫിന് 60ൽ പരം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
  • വാർഷിക അടിസ്ഥാനത്തിൽ 30 ശതമാനം വരുമാന വളർച്ച നേടി.

Update: 2023-03-22 08:00 GMT

കമ്പനി: എൽ. ടി. ഫുഡ്സ് ലിമിറ്റഡ്

ശുപാർശ: വാങ്ങുക

(12 മാസത്തെ നിക്ഷേപ കാലാവധി)

നിലവിലെ വിപണി വില: 98 രൂപ; ലക്ഷ്യം - 120 രൂപ); ലാഭം 22%.

ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജിയോജിത് ഫിനാൻഷ്യൽ സർവീസസ്

ബസ്മതി അരിയും അരിയടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്ത ഭക്ഷ്യ ഉപ ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു കമ്പനിയാണ് എൽടി ഫുഡ്സ് ലിമിറ്റഡ് (LTF). എൽടിഎഫിന് 60ൽ പരം രാജ്യങ്ങളിൽ സാന്നിധ്യവും യൂറോപ്പ്, അമേരിക്ക, മധ്യേഷ്യ മുതലായ പ്രദേശങ്ങളിൽ നിർണായക സ്വാധീനവും ഉണ്ട്.

• നിലവിലുള്ള ലാഭസമ്മർദ്ദം കണക്കിലെടുത്ത് ലക്ഷ്യ വില 132 രൂപയിൽ നിന്നും 120 രൂപയായി ഞങ്ങൾ കുറച്ചിരിക്കുന്നു. എന്നിരുന്നാലും കമ്പനിയുടെ ശക്തമായ വരുമാന വളർച്ചയും അടുത്തിടെ ഓഹരി വിപണിയിൽ വന്ന വിലക്കുറവും കാരണം ഞങ്ങൾ വാങ്ങാവുന്ന ഓഹരിയുടെ വിഭാഗത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.

• ഉൽപ്പന്നങ്ങളുടെ വിലയിലും അളവിലും വർദ്ധന വന്നതോടെ Q3FY23-യിൽ വാർഷിക അടിസ്ഥാനത്തിൽ 30 ശതമാനം വരുമാന വളർച്ചയുണ്ടായി. ആകെ വിൽപ്പനയുടെ 82% വരുന്ന ബസുമതി അരിയുടെയും മറ്റു പ്രത്യേകതരം അരികളുടെയും വിറ്റു വരവിൽ വാർഷിക അടിസ്ഥാനത്തിൽ 29 ശതമാനം വളർച്ചയുണ്ടായി.

• മൊത്തം മാർജിൻ 190 ബേസിസ് പോയിന്റ് കുറഞ്ഞു വാർഷിക അടിസ്ഥാനത്തിൽ 31.3 ശതമാനവും പാദാടിസ്ഥാനത്തിൽ 37.3 ശതമാനം ആവുകയുണ്ടായി. എന്നാൽ ചരക്ക് ഗതാഗത ചിലവ് കുറഞ്ഞങ്കിലും മറ്റു ഉത്പാദന ചിലവ് വർദ്ധിച്ചതിനാൽ ഇബിറ്റ്ഡ (EBITDA) മാർജിൻ 160 ബേസിസ് പോയിന്റ് ചുരുങ്ങി വാർഷിക അടിസ്ഥാനത്തിൽ 9.3 ശതമാനവും പാദാടിസ്ഥാനത്തിൽ 10 ശതമാനവും ആയി.

• ഉൽപാദന ചിലവ് കൂടിയത് ഹ്രസ്വകാലത്തേക്ക് മാർജിൻ കുറയാൻ ഇടയാക്കി. എന്നാൽ, നെൽകൃഷിയുടെ വ്യാപ്തി കൂടുകയും രൂപയുടെ മൂല്യം കുറയുകയും അതോടൊപ്പം ചരക്ക് നീക്കത്തിന്റെ നിരക്ക് കുറയുകയും ചെയ്യുന്നതോടുകൂടി ഉൽപാദന ചിലവ് മയപ്പെടാനും ലാഭം കൂടാനും സാധ്യതയുണ്ട്. 

• വിതരണ ശൃംഖലയുടെയും ശക്തമായ പിന്തുണയാലും ചില്ലറ വിതരണ കേന്ദ്രങ്ങൾ 1.78 ലക്ഷമായി ഉയർന്നതിനാലും  (പാദാടിസ്ഥാനത്തിൽ 1.76 ലക്ഷം) എൽടിഎഫിന്റെ ഇന്ത്യൻ വിപണി വിഹിതം 29.4 ശതമാനമായി (പാദാടിസ്ഥാനത്തിൽ 28.5 ശതമാനം) ഉയർന്നത് കമ്പനിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതാണ്.

• 2022-25 കാലയളവിൽ കമ്പനി 18 ശതമാനം വാർഷിക വളർച്ച നിരക്ക് (CAGR) കൈവരിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ വരുമാന ശരാശരിയുടെ അടിസ്ഥാനത്തിൽ എൽഡിഎഫിന്റെ ഓഹരി 2022-25 കാലയളവിൽ 8x തോതിൽ ഉയരുമെന്ന് ഞങ്ങൾ വിലയിരുത്തുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.

Tags:    

Similar News