സ്റ്റീൽ ഓഹരികളുടെ തിളക്കം മങ്ങുമെന്ന ജാഗ്രത നൽകി ബ്രോക്കറേജ്

  • വില വ്യത്യാസം മാർജിനുകളിൽ സമ്മർദ്ദം ഉണ്ടാക്കിയേക്കാം
  • 2 ഓഹരികളുടെ റേറ്റിംഗ് താഴ്ത്തി

Update: 2024-03-04 04:58 GMT

സ്റ്റീൽ ഓഹരികളിൽ തിളക്കമറ്റ കാഴ്ചപ്പാടുമായി ബ്രോക്കറേജ് സ്ഥാപനം സിഎൽഎസ്എ (CLSA). വിപണിയിൽ തിളങ്ങി നിൽകുന്നെങ്കിലും ഓഹരികളെ ബ്രോക്കറേജ് ഡൗൺ ഗ്രേഡ് ചെയ്തു. ഇന്ത്യൻ സ്റ്റീൽ മേഖലയിൽ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഖനിത്തൊഴിലാളികളിലേക്ക് ലാഭം നീങ്ങുന്നത്, മുൻകാലങ്ങളെ അപേക്ഷിച്ച് സ്പ്രെഡ് കുറയാനുള്ള സാധ്യത, സ്പ്രെഡ് കംപ്രഷൻ ഉണ്ടായിരുന്നിട്ടും സ്റ്റോക്കുകളുടെ ഉയർന്ന മൂല്യനിർണ്ണയം എന്നിവ ചൂണ്ടികാണിച്ചാണ് ബ്രോക്കറേജ് ജാഗ്രത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഒരു അസംസ്കൃത വസ്തുക്കളുടെ വിലയും അതിൽ നിന്ന് നിർമ്മിച്ച ഒരു പൂർത്തിയായ ഉൽപ്പന്നത്തിൻ്റെ വിലയും തമ്മിലുള്ള വില വ്യത്യാസമാണ് സ്പ്രെഡ് (Spread).

ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്ക് സെൽ റേറ്റിംഗ് ബ്രോക്കറേജ് നൽകി. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ കപ്പാസിറ്റി വർധിക്കുന്നതിന് ആനുപാതികമായി ഇരു കമ്പനികളുടെയും വോളിയം ഉയർച്ച പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ സ്പ്രെഡ് കുറവായതിനാൽ തന്നെ മാർജിനുകളിൽ സമ്മർദ്ദം ഉണ്ടായേക്കാമെന്ന് ബ്രോക്കറേജ് മുന്നറിയിപ്പ് നൽകുന്നു. ടാറ്റ സ്റ്റീൽ ഓഹരികൾക്ക് മുൻപ് നൽകിയിരുന്ന ഔട്ട്‌പെർഫോമിൽ' നിന്ന് 'സെൽ' റേറ്റിംഗ് നൽകുകയും ടാർഗറ്റ് വില 145 രൂപയിൽ നിന്ന് 135 രൂപയായി കുറക്കുകയും ചെയ്തു. ജെഎസ്‌ഡബ്ല്യു സ്റ്റീൽ ഓഹരികളെ 'അണ്ടർ പെർഫോമിൽ' നിന്ന് 'സെൽ' റേറ്റിംഗിലേക്ക് താഴ്ത്തുകയും മുൻപ് നൽകിയിരുന്ന 810 രൂപയിൽ നിന്ന് ടാർഗെറ്റ് 730 രൂപയായി പരിഷ്‌ക്കരിക്കുകയും ചെയ്തു.

അതെ സമയം ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ഓഹരികളുടെ 'അണ്ടർ പെർഫോം' റേറ്റിംഗ് ബ്രോക്കറേജ് നിലനിർത്തി. ദുർബലമായ വ്യവസായ സ്പ്രെഡ്ൻ്റെ പശ്ചാത്തലത്തിൽ പോലും മാർജിൻ വിപുലീകരണ പ്രോജക്ടുകൾ കാരണം ഓഹരികൾ താരതമ്യേന മികച്ചതാണെന്ന് സിഎൽഎസ്എ പരിഗണിക്കുന്നു. ടാർഗെറ്റ് വില ഒരു ഷെയറിന് 820 രൂപയിൽ നിന്ന് 840 രൂപയായി ഉയർത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 21% നേട്ടമാണ് ജിൻഡാൽ സ്റ്റീൽ ഓഹരികൾ നൽകിയത്. സമാന കാലയളവിൽ ടാറ്റ സ്റ്റീൽ ഓഹരികൾ 15% നേട്ടവും രേഖപെടുത്തി. എന്നാൽ ജെഎസ്‌ഡബ്ല്യു സ്റ്റീൽ ഓഹരികൾ ഫ്ലാറ്റ് വളർച്ചയാണ് നൽകിയത്. 

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News