ശ്യാം മെറ്റാലിക്സിന്റെ ശേഷി വർധിപ്പിക്കൽ ഗുണകരം, ഓഹരികൾ വാങ്ങാം: ജെഎം ഫിനാൻഷ്യൽ
കമ്പനി: ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 300.70 ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി, ഏറെക്കുറെ പ്രതീക്ഷിച്ച പോലെ, ജൂൺ പാദത്തിൽ 610 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. എങ്കിലും കമ്പനിയുടെ വരുമാനം ടണ്ണിന് 13,300 രൂപയായി കുറഞ്ഞു. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ 15,700 ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലവർധനവാണ് ജൂൺ പാദ വരുമാനത്തെ സാരമായി ബാധിച്ചത്. കമ്പനി 2025 […]
കമ്പനി: ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 300.70
ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ
ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി, ഏറെക്കുറെ പ്രതീക്ഷിച്ച പോലെ, ജൂൺ പാദത്തിൽ 610 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. എങ്കിലും കമ്പനിയുടെ വരുമാനം ടണ്ണിന് 13,300 രൂപയായി കുറഞ്ഞു. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ 15,700 ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലവർധനവാണ് ജൂൺ പാദ വരുമാനത്തെ സാരമായി ബാധിച്ചത്.
കമ്പനി 2025 ആവുമ്പോഴേക്കും സംയോജിത ശേഷി 14.5 മില്യൺ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ജൂൺ പാദം വരെ കമ്പനി മൊത്തം മൂലധന ചെലവിന്റെ 48 ശതമാനം ഉപയോഗിച്ചു. ഈ പാദത്തിൽ പുതിയ അലുമിനിയം പ്ലാന്റുകളിൽ ഉത്പാദനവും ആരംഭിച്ചിട്ടുണ്ട്. അടുത്ത കുറച്ചു വർഷത്തേക്കുള്ള പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കൽ 2023 -24 സാമ്പത്തിക വർഷത്തെ വോള്യം വളർച്ചക്ക് അനുകൂലമാകും.
റാം സരൂപ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിയന്ത്രണവും, കസ്റ്റഡിയും കമ്പനിക്ക് 60 ശതമാനം ഓഹരിയുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ എസ്എസ് നാച്ചുറൽ റിസോഴ്സസിലൂടെ ലഭിച്ചിരുന്നു. എന്നാൽ, ചില വെല്ലുവിളികൾ മൂല൦ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതിന് കമ്പനിക്കു കഴിഞ്ഞിട്ടില്ല. പൂർണ്ണവും, കൃത്യവുമായ രേഖകളുടെ അഭാവത്തിൽ, റാം സരൂപ് ഇൻഡസ്ട്രീസിന്റെ കണക്കുകൾ ഇവിടെ പരിഗണിച്ചിട്ടില്ല. ഇന്ത്യൻ മെറ്റൽ വിഭാഗത്തിൽ ശ്യാം മെറ്റാലിക്സ് അതുല്യമായ പങ്കാണ് വഹിക്കുന്നത്. മധ്യ കാലയളവിൽ കമ്പനിയുടെ ശേഷി ഇരട്ടിയായതു൦, ശക്തമായ പണ മിച്ചവും ഇതിനു തെളിവാണ്.
(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)