വോൾട്ടാസ് വിപണി മേധാവിത്വം നിലനിർത്തും, ഓഹരികൾ വാങ്ങാം: ഏഡൽവെയിസ്
കമ്പനി: വോൾട്ടാസ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 972.75 ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഏഡൽവെയിസ് ഫിനാൻഷ്യൽ സർവ്വീസസ് വോൾട്ടാസിന്റെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 55 ശതമാനം ഉയർന്ന് 2,768 കോടി രൂപയായി. യൂണിറ്ററി കൂളിംഗ് ഉത്പന്നങ്ങളുടെ ബിസിനസ്സിൽ ഉണ്ടായ മികച്ച വളർച്ചയാണ് പ്രതീക്ഷിച്ചതിലും ഉയർന്ന വരുമാനത്തിന് കാരണം. എങ്കിലും കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം കുറഞ്ഞ് 110 കോടി രൂപയായി. സംഭരണ നഷ്ടവും, കടുത്ത മത്സരം മൂലം വില കുറയ്ക്കേണ്ടി വന്നതും, പരസ്യ ചെലവുകളും […]
കമ്പനി: വോൾട്ടാസ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 972.75
ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഏഡൽവെയിസ് ഫിനാൻഷ്യൽ സർവ്വീസസ്
വോൾട്ടാസിന്റെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 55 ശതമാനം ഉയർന്ന് 2,768 കോടി രൂപയായി. യൂണിറ്ററി കൂളിംഗ് ഉത്പന്നങ്ങളുടെ ബിസിനസ്സിൽ ഉണ്ടായ മികച്ച വളർച്ചയാണ് പ്രതീക്ഷിച്ചതിലും ഉയർന്ന വരുമാനത്തിന് കാരണം. എങ്കിലും കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം കുറഞ്ഞ് 110 കോടി രൂപയായി. സംഭരണ നഷ്ടവും, കടുത്ത മത്സരം മൂലം വില കുറയ്ക്കേണ്ടി വന്നതും, പരസ്യ ചെലവുകളും മൂലമാണ് ലാഭത്തിൽ ഇടിവുണ്ടായത്.
യൂണിറ്ററി കൂളിംഗ് ഉത്പന്നങ്ങളുടെ വിഭാഗത്തിൽ വാർഷികാടിസ്ഥാനത്തിൽ 125 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. വാർഷികാടിസ്ഥാനത്തിൽ, ബ്ലൂസ്റ്റാർ 123 ശതമാനവും, സിംഫണി 46 ശതമാനവും, ലോയ്ഡ് 120 ശതമാനവും വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ബിസിനസ്സുകളിലുടനീളം ഉണ്ടായ മികച്ച വോള്യം വർധനയാണ് ഇതിനു കാരണം. വാർഷികാടിസ്ഥാനത്തിൽ 111 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ത്യയിൽ ഉണ്ടായ ഉയർന്ന ചൂടാണ് ഡിമാൻഡ് വർധിക്കുന്നതിന് കാരണമായത്. ഒപ്പം കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തതിനു ശേഷം ഒരു പൂർണ സീസണൽ വില്പന നടത്താൻ കഴിഞ്ഞതും അനുകൂലമായി.
റെസിഡൻഷ്യൽ എയർ കണ്ടീഷണറുകളിൽ വോൾട്ടസാണ് വിപണിയിൽ മുൻ നിരയിലുള്ളത്. കഴിഞ്ഞ വർഷത്തിലെ മാർച്ച് പാദത്തോടെ കമ്പനിക്കു നഷ്‌ടമായ വിപണി വിഹിതം തിരിച്ചു പിടിക്കുന്നതിനു കഴിഞ്ഞു. ഇൻവെർട്ടർ വിഭാഗത്തിൽ മികച്ച വിലയും, വലിയ തോതിലുള്ള സ്റ്റോക് കീപ്പിങ് യൂണിറ്റുകളും ഉണ്ടായതിനാൽ നല്ല വളർച്ചയുണ്ടായി. മുൻപ് വോൾട്ടാസ് എൽജിയെക്കാൾ പിന്നിലായിരുന്നു. ഇപ്പോൾ എൽജിയേക്കാൾ കമ്പനിയുടെ 'ഇൻവെർട്ടർ എസി' വിഭാഗം 21.8 ശതമാനം വിപണി വിഹിതത്തിൽ, അഥവാ 300 ബേസിസ് പോയിന്റ്, മുന്നിലാണ്.
എല്ലാ കമ്പനികളും നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ വില വർദ്ധനവ് പിടിച്ചു നിർത്തിയെങ്കിലും മൂന്നാം പാദം മുതൽ വീണ്ടും അത് തുടരും. മൽസര തീവ്രത വർധിക്കുന്നതിനാൽ, സമീപ കാലത്ത്, മാർജിൻ സമ്മർദ്ദത്തിൽ തുടരുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. എങ്കിലും വോൾട്ടാസ് വിപണിയിലെ നേതൃസ്ഥാനം നിലനിർത്തുമെന്ന് ബ്രോക്കറേജ് കണക്കാക്കുന്നു.
(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)