അദാനി ഏറ്റെടുക്കുന്നതോടെ എസിസി ഓഹരികൾ വാങ്ങാം

BSE CODE: 50419 NSE CODE: ACC നിര്‍ദ്ദേശം: വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (2160 രൂപ, 14/7/2022), ലക്ഷ്യം - 2566 രൂപ); ലാഭം 19% എസിസി മൂന്നാം പാദത്തിൽ 4.2 ബില്യൺ രൂപ ഇബിറ്റ്ഡ റിപ്പോർട്ട് ചെയ്തു. ഇത് ത്രൈമാസാടിസ്ഥാനത്തിൽ 33 ശതമാനത്തിന്റെയും വാർഷിക അടിസ്ഥാനത്തിൽ 51%-ത്തിന്റെയും കുറവാണ്. സെൻട്രം ബ്രോക്കറേജിന്റെ കണക്കനുസരിച് 5.6 ബില്യൺ രൂപയുടെ ഇബിറ്റ്ഡയാണ് പ്രതീക്ഷിച്ചിരുന്നത്. കൂടാതെ സിമന്റ് സീസൺ അവസാനത്തിൽ 755 രൂപ കണക്കാക്കിയിരുന്ന […]

Update: 2022-07-19 03:43 GMT

BSE CODE: 50419
NSE CODE: ACC

നിര്‍ദ്ദേശം: വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)

ഇന്നത്തെ വില (2160 രൂപ, 14/7/2022), ലക്ഷ്യം - 2566 രൂപ); ലാഭം 19%

എസിസി മൂന്നാം പാദത്തിൽ 4.2 ബില്യൺ രൂപ ഇബിറ്റ്ഡ റിപ്പോർട്ട് ചെയ്തു. ഇത് ത്രൈമാസാടിസ്ഥാനത്തിൽ 33 ശതമാനത്തിന്റെയും വാർഷിക അടിസ്ഥാനത്തിൽ 51%-ത്തിന്റെയും കുറവാണ്. സെൻട്രം ബ്രോക്കറേജിന്റെ കണക്കനുസരിച് 5.6 ബില്യൺ രൂപയുടെ ഇബിറ്റ്ഡയാണ് പ്രതീക്ഷിച്ചിരുന്നത്. കൂടാതെ സിമന്റ് സീസൺ അവസാനത്തിൽ 755 രൂപ കണക്കാക്കിയിരുന്ന ഒരു ടണ്ണിന്റെ ഇബിറ്റ്ഡ ത്രൈമാസാടിസ്ഥാനത്തിൽ ഏകദേശം 32% വും വാർഷിക അടിസ്ഥാനത്തിൽ 56%-വും കുറഞ്ഞ് കഴിഞ്ഞ 22 ത്രൈമാസപാദങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ തുകയായ ടണ്ണിന് 563 രൂപയാണ് ലഭിച്ചത്.

സിമന്റിന്റെ ഉൽപാദന ക്ഷമതയിൽ ഉണ്ടായ നേരിയ വർദ്ധന മുഖ്യമായും വൈദ്യുതി ഇന്ധനം ഗതാഗതം ഇവയുടെ വർധിച്ച ചെലവിൽ മുങ്ങി പോവുകയും ഇബിറ്റ്ഡയിൽ ക്രമാനുഗതമായ കുറവ് സംഭവിക്കുകയും ചെയ്തു.

ഉയർന്ന ഉൽപാദനക്ഷമതയാൽ വിപണനം പാദാനുപാദത്തിൽ 1.7%-വും വാർഷിക അടിസ്ഥാനത്തിൽ 15.3%-വും വർദ്ധിച്ചതനുസരിച്ച് വിറ്റു വരവ് നേരിയ തോതിൽ വർധിച്ചു 43.9 ബില്യൺ രൂപയിൽ എത്തി. ത്രൈമാസ പാദത്തിൽ സിമന്റിന്റെ ആവശ്യകത കുറഞ്ഞതിനാൽ ഉല്പാദന അളവ് പാദാനുപാദാടിസ്ഥാനത്തിൽ 1.9% കുറഞ്ഞു. 7.56 ബില്യൺ ടണ്ണിന്റെ ഉല്പാദനമാണ് നടന്നത്.

ഉല്പാദനശേഷി വിനിയോഗ ക്ഷമത സിമന്റ് വർഷത്തിന്റെ ഒന്നാം പാദത്തിൽ ഉണ്ടായ ഏകദേശം 89.3% ത്തിൽ നിന്ന് രണ്ടാം പാദത്തിൽ 87.6% ത്തോളമായി കുറഞ്ഞെങ്കിലും മുൻവർഷം ഇതേകാലയളവിൽ നേടിയ ഏകദേശം 79% ത്തെക്കാൾ കൂടുതലാണ്.

അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ അവർക്കും അംബുജ സിമെന്റ്സിനും കൂടി 80.5% ഓഹരികൾ ഉണ്ടാകുന്നതും തുടർന്ന് ഉൽപാദന ചിലവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.

ഇന്ധന/ വൈദ്യുതി ചിലവുകളിലെ വർധനയും മോശം സീസൺ ആയതിനാൽ സിമന്റ് ആവശ്യകതയിൽ വന്ന ഇടിവും വരുമാനം വീണ്ടും കുറയാനിടയാക്കുമെങ്കിലും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടി പൂർത്തിയാകുന്ന തോടെ ചിലവ് നിയന്ത്രണ നടപടികൾ ശക്തിപ്രാപിക്കും.

2024 ഓടെ വർഷത്തിൽ 39.3 മില്യൺ ടൺ ഉൽപാദനശേഷി കൈവരിക്കാനുള്ള വികസന പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ ലക്ഷ്യ വില 2566 രൂപ കണക്കാക്കി എസിസി-യുടെ ഓഹരികൾ വായിക്കാവുന്നതാണ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെൻട്രം ഇന്റർനാഷണൽ റിസേർച്ചിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.

https://media.myfinpoint.com/wp-content/uploads/2022/07/16151636/ACC-2QCY22-Result-Update-Centrum-14072022.pdf

Tags:    

Similar News