'നേരിയ നേട്ട'വുമായി സ്വര്‍ണം: പവന് 80 രൂപ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 37,400 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,675 രൂപയായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 37,320 രൂപയിലെത്തി. ചൊവ്വാഴ്ച്ച പവന് 560 രൂപ കുറഞ്ഞ് 37,520 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 40,800 രൂപയിലെത്തി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,100 […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 37,400 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,675 രൂപയായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 37,320 രൂപയിലെത്തി. ചൊവ്വാഴ്ച്ച പവന് 560 രൂപ കുറഞ്ഞ് 37,520 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 40,800 രൂപയിലെത്തി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,100 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യമിടിവും തുടരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.30ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.30 എന്ന നിലയിലായിരുന്ന രൂപ വൈകാതെ 82.29 എന്ന നേരിയ ഉയര്‍ച്ച നേടി. ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ താഴ്ന്ന് 82.25ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, ബാങ്കിംഗ് ഓഹരികളുടെ മോശം പ്രകടനം, ദുര്‍ബലമായ ആഭ്യന്തര കണക്കുകള്‍ എന്നിവമൂലം ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തില്‍. തുടര്‍ച്ചയായി വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും, ആഗോള ഓഹരികളുടെ വിറ്റഴിക്കല്‍ എന്നിവയും നിക്ഷേപകരുടെ താല്‍പര്യങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്.
സെന്‍സെക്സ് 179.48 പോയിന്റ് താഴ്ന്ന് 57,446.43 ലും, നിഫ്റ്റി 35.65 പോയിന്റ് താഴ്ന്ന് 17,087.95 ലുമാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 11.02 ന് സെന്‍സെക്സ് 307.21.16 പോയിന്റ് നഷ്ടത്തില്‍ 57,318.70 ലും നിഫ്റ്റി 84.55 പോയിന്റ് താഴ്ച്ചയില്‍ 17,039.05 ലുമാണ് വ്യാപാരം നടത്തുന്നത്.