ഫെഡിന്റെ 'പലിശ വാഴ്ച്ച': രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍
വീണ്ടും റെക്കോര്‍ഡ് തകര്‍ച്ച നേരിട്ട് രൂപ. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 80.74 ആയി (ഉച്ചയ്ക്ക് 12: 19 പ്രകാരം). ഇന്ന്് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.47ല്‍ എത്തിയിരുന്നു. യുഎസ് ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 79.96 എന്ന നിലയിലെത്തിയിരുന്നു. യുഎസ് ഫെഡ് ബുധനാഴ്ച്ച 75 ബിപിഎസ് (0.75 ശതമാനം) പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള […]
വീണ്ടും റെക്കോര്‍ഡ് തകര്‍ച്ച നേരിട്ട് രൂപ. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 80.74 ആയി (ഉച്ചയ്ക്ക് 12: 19 പ്രകാരം). ഇന്ന്് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.47ല്‍ എത്തിയിരുന്നു. യുഎസ് ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 79.96 എന്ന നിലയിലെത്തിയിരുന്നു.
യുഎസ് ഫെഡ് ബുധനാഴ്ച്ച 75 ബിപിഎസ് (0.75 ശതമാനം) പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇന്നലെ വൈകുന്നേരമായിരുന്നു. ഇതോടെ മൊത്ത ഫെഡിന്റെ പലിശ നിരക്ക് 3.00 ശതമാനം മുതല്‍ 3.25 ശതമാനം എന്ന ശ്രേണിയിലേക്ക് ഉയര്‍ന്നു. പണപ്പെരുപ്പം ശക്തമായ സാഹചര്യത്തില്‍ ഇതിന്റെ പ്രതിരോധത്തിനായി 2023 ല്‍ 4.60 ശതമാനം വരെ ഉയരും. ഇതിന് മുമ്പ് ഈ വര്‍ഷാവസാനത്തോടെ അതിന്റെ പോളിസി നിരക്ക് 4.40 ശതമാനം ആയി ഉയരുമെന്നുതിയ പ്രവചനങ്ങള്‍ കൂടുതല്‍ വലിയ വര്‍ധന വരുമെന്ന് സൂചന നല്കുന്നു.
പലിശ നിരക്ക് വര്‍ധനയ്ക്ക് ശേഷം ദുര്‍ബലമായ ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണികളിലെ ആദ്യ ഘട്ട വ്യാപാരം ഇടിവുണ്ടായിരുന്നു. ബിഎസ്ഇ സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 483.71 പോയിന്റ് ഇടിഞ്ഞ് 58,973.07 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 137.95 പോയിന്റ് താഴ്ന്ന് 17,580.40 ലെത്തി. ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോജീസ്, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.