ശ്രീജി ട്രാൻസ് ലോജിസ്റ്റിക്സ് ഓഹരികൾ 2 ശതമാനം ഉയർന്നു

ശ്രീജി ട്രാൻസ് ലോജിസ്റ്റിക്സി​ന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.36 ശതമാനം ഉയർന്നു. കമ്പനി ടികെഡി ഡിജിട്രാൻസ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡിനെ 51 ശതമാനം ഉപസ്ഥാപനമായി ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് വില ഉയർന്നത്. ടികെഡി ഡിജി ട്രാൻസ്, സംയോജിത ലോജിസ്റ്റിക് സൊല്യൂഷനുകൾ സാങ്കേതികമായി നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കമ്പനിയാണ്. ട്രാൻസ്‌പോർട്ട് ഏജൻസികളെയും, ട്രക്ക് ഉടമകളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കുകയും, നിലനിർത്തുകയും ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ടികെഡി കമ്മ്യൂണിക്കേഷൻസ് എൽഎൽപിയുടെ ആസ്തികളും ബാധ്യതകളും വാങ്ങുക എന്നത് ടികെഡി […]

Update: 2022-09-19 09:51 GMT

ശ്രീജി ട്രാൻസ് ലോജിസ്റ്റിക്സി​ന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.36 ശതമാനം ഉയർന്നു. കമ്പനി ടികെഡി ഡിജിട്രാൻസ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡിനെ 51 ശതമാനം ഉപസ്ഥാപനമായി ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് വില ഉയർന്നത്. ടികെഡി ഡിജി ട്രാൻസ്, സംയോജിത ലോജിസ്റ്റിക് സൊല്യൂഷനുകൾ സാങ്കേതികമായി നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കമ്പനിയാണ്. ട്രാൻസ്‌പോർട്ട് ഏജൻസികളെയും, ട്രക്ക് ഉടമകളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കുകയും, നിലനിർത്തുകയും ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ടികെഡി കമ്മ്യൂണിക്കേഷൻസ് എൽഎൽപിയുടെ ആസ്തികളും ബാധ്യതകളും വാങ്ങുക എന്നത് ടികെഡി ഡിജിട്രാൻസിന്റെ പ്രധാന ലക്ഷ്യമായിരുവെന്ന് കമ്പനി പറഞ്ഞു. ട്രക്ക് ഉടമകളെയും, ഡ്രൈവർമാരെയും, ഏജന്റുകളെയും ബന്ധിപ്പിക്കുന്ന, ടികെഡി കമ്മ്യൂണിക്കേഷൻസി​ന്റെ ടികെ ദോസ്ത് എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇന്ത്യയിൽ എവിടെ നിന്നും ലോഡ്/വാഹനങ്ങൾ ക്രമീകരിക്കുന്നതിന് സഹായിക്കുന്ന ആപ്പ് നിലവിൽ 7,000 സ്ഥിരം ഉപഭോക്താക്കൾ ഉപയോഗിക്കുന്നു. ഓഹരി ഇന്ന് 1.64 ശതമാനം വർധിച്ച് 301 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News