'പൊന്നോണത്തിലും' സ്വര്‍ണം മങ്ങി: പവന് 400 രൂപ കുറഞ്ഞു

കൊച്ചി: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ച് 37,520 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ കുറഞ്ഞ് 40,496 രൂപയിലെത്തി. ഗ്രാമിന് 54 രൂപ കുറഞ്ഞ് 5,062 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് […]

Update: 2022-09-06 23:03 GMT

കൊച്ചി: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ച് 37,520 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ കുറഞ്ഞ് 40,496 രൂപയിലെത്തി. ഗ്രാമിന് 54 രൂപ കുറഞ്ഞ് 5,062 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 59 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 472 രൂപയാണ് വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 312.13 പോയിന്റ് (അല്ലെങ്കില്‍ 0.53 ശതമാനം) താഴ്ന്ന് 58,884.86 ലും, എന്‍എസ്ഇ നിഫ്റ്റി 102.00 പോയിന്റ് (അല്ലെങ്കില്‍ 0.58 ശതമാനം) ഇടിഞ്ഞ് 17,553.60 ലും എത്തിയിട്ടുണ്ട്.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 1,144.53 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ ചൊവ്വാഴ്ച മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 91.60 ഡോളറായിട്ടുണ്ട്.

Tags:    

Similar News