ഫീനിക്സ് മിൽസ് ഓഹരികൾ വാങ്ങാം: ജെഎം ഫിനാൻഷ്യൽ
കമ്പനി: ഫീനിക്സ് മിൽസ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 1,389.30 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ മാളുകളിലേക്കും ഹോട്ടലുകളിലേക്കും ഉപഭോക്താക്കൾ മടങ്ങി വന്നത് ജൂൺ പാദത്തിൽ മികച്ച ഫലം റിപ്പോർട്ട് ചെയ്യാൻ ഫീനിക്സ് മിൽസിനെ സഹായിച്ചു. പ്രവർത്തന മാനദണ്ഡങ്ങളിൽ, ഒന്നിലധികം കാര്യങ്ങളിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചു. ലീസിങ് ഒക്യുപെൻസി, കോവിഡിനു മുമ്പുള്ള നിലയിലേക്കെത്തി. കോവിഡിന് മുൻപുള്ള നിലയിലേക്കാൾ, മാളുകളിൽ ഒരു സ്‌ക്വയർ ഫീറ്റിന് അടിസ്ഥാന വാടക പ്രതിമാസം 8-31 ശതമാനം വർധിച്ചു. കോവിഡ് […]
കമ്പനി: ഫീനിക്സ് മിൽസ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 1,389.30 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ
മാളുകളിലേക്കും ഹോട്ടലുകളിലേക്കും ഉപഭോക്താക്കൾ മടങ്ങി വന്നത് ജൂൺ പാദത്തിൽ മികച്ച ഫലം റിപ്പോർട്ട് ചെയ്യാൻ ഫീനിക്സ് മിൽസിനെ സഹായിച്ചു. പ്രവർത്തന മാനദണ്ഡങ്ങളിൽ, ഒന്നിലധികം കാര്യങ്ങളിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചു. ലീസിങ് ഒക്യുപെൻസി, കോവിഡിനു മുമ്പുള്ള നിലയിലേക്കെത്തി. കോവിഡിന് മുൻപുള്ള നിലയിലേക്കാൾ, മാളുകളിൽ ഒരു സ്‌ക്വയർ ഫീറ്റിന് അടിസ്ഥാന വാടക പ്രതിമാസം 8-31 ശതമാനം വർധിച്ചു. കോവിഡ് കാലത്തും കമ്പനിക്ക് വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ, ഭാവിയിലും പണ ലഭ്യതയുണ്ടാവുമെന്ന് ഇത് ഉറപ്പു വരുത്തുന്നു.
മുംബൈയിലെ ഫീനിക്സ് മാർക്കറ്റ് സിറ്റി ഒഴികെയുള്ള മാളുകളിൽ വ്യാപാര സാന്ദ്രത കോവിഡിന് മുമ്പുള്ളതിനേക്കാൾ ഉയർന്ന നിലയിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. വാടകയുടെ 87 ശതമാനവും മിനിമം ഗ്യാരണ്ടിയായി ലഭിച്ചതിനാൽ ഇത് ഭാവിയിലെ പണ ലഭ്യതയെക്കുറിച്ചുള്ള ചിത്രം നൽകുന്നു. കരാർ പുതുക്കുമ്പോൾ ലഭിക്കേണ്ട ഉയർന്ന വാടകയിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2023-25 സാമ്പത്തിക വർഷങ്ങളിൽ 31-49 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്.
വളർച്ചയുടെ ഭാഗമായി, 2023-24 സാമ്പത്തിക വർഷത്തിൽ 4 പുതിയ മാളുകൾ കൂടി ആരംഭിക്കും. കൂടാതെ, നിർണ്ണായകമായ പ്രീ ലീസിങ്ങ് (73-89 ശതമാനം) ഇതിലൂടെ നേടിയിട്ടുണ്ട്. ഇത് വാടകയിനത്തിൽ മികച്ച വളർച്ചയാണ് സൂചിപ്പിക്കുന്നത്. ഇൻഡോറിലെ ഫീനിക്സ് സിറ്റാഡലും, പല്ലേഡിയം അഹമ്മദാബാദും ദീവാലിയോടടുപ്പിച്ച് തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം യഥാക്രമം 83 ശതമാനവും, 98 ശതമാനവും ഇവിടെ ലീസിനായി നൽകിക്കഴിഞ്ഞു.
പുനെയിലുള്ള ഫീനിക്സ് മില്ലേനിയം, ബാംഗ്ലൂരിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യ എന്നിവ 2024 സാമ്പത്തിക വർഷത്തിൽ പ്രവർത്തനമാരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇവിടെ യഥാക്രമം 73 ശതമാനവും, 76 ശതമാനവും ലീസിന് നൽകിയിട്ടുണ്ട്. സൂററ്റിലും ഒരു മാൾ ആരംഭിക്കാൻ പദ്ധതിയുണ്ട്.
ഇക്വിറ്റിയെ അപേക്ഷിച്ച് കുറഞ്ഞ കടവും, ആഗോള ഫണ്ടുകളുമായുള്ള പങ്കാളിത്തവും, പുതിയ മാളുകളുടെ ആരംഭവും, ഉപഭോഗത്തിലെ ഉണർവ്വും മൂലം കമ്പനി മികച്ച നിലയിലാണന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.