വിദേശ നാണ്യ കരുതല്‍ ശേഖരം 594 ബില്യണ്‍ ഡോളറായി ഉയർന്നു

രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ജൂണ്‍ 24 ന് അവസാനിച്ച ആഴ്ച്ചയില്‍ 2.734 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 593.323 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ആര്‍ബിഐ. പ്രധാന കറന്‍സി ആസ്തികളിലെ വര്‍ദ്ധനവോടെയാണ് ഈ നേട്ടം. ഇതിനു മുമ്പുള്ള ആഴ്ച്ച വിദേശ നാണ്യ കരുതല്‍ ശേഖരം 5.87 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 590.588 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ജൂണ്‍ 24 ന് അവസാനിച്ച് ആഴ്ച്ചയിലെ ഈ വര്‍ദ്ധനവിന് കാരണം, മൊത്തം കരുതല്‍ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി […]

Update: 2022-07-01 23:30 GMT
രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ജൂണ്‍ 24 ന് അവസാനിച്ച ആഴ്ച്ചയില്‍ 2.734 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 593.323 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ആര്‍ബിഐ. പ്രധാന കറന്‍സി ആസ്തികളിലെ വര്‍ദ്ധനവോടെയാണ് ഈ നേട്ടം.
ഇതിനു മുമ്പുള്ള ആഴ്ച്ച വിദേശ നാണ്യ കരുതല്‍ ശേഖരം 5.87 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 590.588 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
ജൂണ്‍ 24 ന് അവസാനിച്ച് ആഴ്ച്ചയിലെ ഈ വര്‍ദ്ധനവിന് കാരണം, മൊത്തം കരുതല്‍ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി (Foreign Currency Asset) കളിലെ വര്‍ദ്ധനവും, സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തിലെ വര്‍ദ്ധനവുമാണെന്ന് ആര്‍ബിഐ പറഞ്ഞു. വിദേശ കറന്‍സി ആസ്തി 2.334 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 529.216 ബില്യണ്‍ ഡോളറായിയെന്ന് ആര്‍ബിഐയുടെ വീക്കിലി സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റില്‍ പറയുന്നു.
ഫോറിന്‍ കറന്‍സി ആസ്തികളെ ഡോളറിലാണ് പറയുന്നതെങ്കിലും, അതിലുണ്ടാകുന്ന വര്‍ദ്ധനവ് അല്ലെങ്കില്‍ കുറവ് യൂറോ, പൗണ്ട്, യെന്‍ എന്നിങ്ങനെയുള്ള വിദേശ കറന്‍സികളെയും ആശ്രയിച്ചാണിരിക്കുന്നത്. സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 342 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 50.926 ബില്യണ്‍ ഡോളറായി.
കൂടാതെ, ജൂണ്‍ 17 ന് അവസാനിച്ച ആഴ്ച്ചയില്‍ അന്താരാഷ്ട്ര നാണയ നിധിയുടെ സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 55 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.21 ബില്യണ്‍ ഡോളറായിയെന്നും ആര്‍ബിഐ പറഞ്ഞു. ഇതേ ആഴ്ചയില്‍ ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നില മൂന്ന് മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.97 ബില്യണ്‍ ഡോളറായി.

Similar News