റെക്കോര്‍ഡ് തകര്‍ച്ചയില്‍ നിന്നും കരകയാറാനാവാതെ രൂപ: മൂല്യം 78.32ല്‍

ഡെല്‍ഹി: സര്‍വകാല റെക്കോര്‍ഡില്‍ നിന്നും കരകയറാനാവാതെ രൂപ. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 78.32ല്‍ എത്തി. ആഗോളതലത്തില്‍ ഡോളര്‍ ശക്തമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.26 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 78.32ലേക്ക് കൂപ്പുകുത്തി. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുമെന്ന തീരുമാനം തുടരുമെന്ന സൂചനകളുമായി യുഎസ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ മുന്നോട്ട് പോകുമെന്ന് സൂചനയുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ […]

Update: 2022-06-23 07:55 GMT

ഡെല്‍ഹി: സര്‍വകാല റെക്കോര്‍ഡില്‍ നിന്നും കരകയറാനാവാതെ രൂപ. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 78.32ല്‍ എത്തി. ആഗോളതലത്തില്‍ ഡോളര്‍ ശക്തമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.26 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 78.32ലേക്ക് കൂപ്പുകുത്തി. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുമെന്ന തീരുമാനം തുടരുമെന്ന സൂചനകളുമായി യുഎസ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ മുന്നോട്ട് പോകുമെന്ന് സൂചനയുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രതിഫലനങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി രൂപയുടെ മൂല്യം ഇടിയാനുള്ള മുഖ്യ കാരണം.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ഇന്നലത്തെ കനത്ത തകര്‍ച്ചയ്ക്കു ശേഷം ഐടി, ഓട്ടോ ഓഹരികളിലെ സമ്മിശ്ര പ്രവണതയുടെയും ബാങ്കിംഗ്, ഐടി, ഓട്ടോ ഓഹരികളുടെ ഒരു ശതമാനത്തിന്റെ നേട്ടത്തിന്റെയും പിന്‍ബലത്തില്‍ വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 443.19 പോയിന്റ് ഉയര്‍ന്ന് 52,265.72 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 694.26 പോയിന്റ് ഉയര്‍ന്ന് 52,516.79 ലേക്ക് സെന്‍സെക്സ് എത്തിയിരുന്നു.

നിഫ്റ്റി 143.35 പോയിന്റ് ഉയര്‍ന്ന് 15,556.65 ലും വ്യാപാരം അവസാനിപ്പിച്ചു. മാരുതി, എം ആന്‍ഡ് എം, ഏഷ്യന്‍ പെയിന്റ്സ്, ഭാര്‍തി എയര്‍ടെല്‍, ടിസിഎസ്, സണ്‍ ഫാര്‍മ, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, അള്‍ട്ര ടെക് സിമെന്റ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, ടോക്കിയോ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിയോള്‍ വിപണി മാത്രമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. മിഡ് സെഷന്‍ വ്യാപാരത്തില്‍ യൂറോപ്യന്‍ വിപണികളും നേട്ടത്തിലാണ്.

Tags:    

Similar News