രൂപയുടെ തകര്‍ച്ച സർവ്വകാല റെക്കോർഡിൽ, ഡോളറിന് 78.40 രൂപ

ഡെല്‍ഹി:  രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 78.40 രൂപയിലെത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപ 78.13 എന്ന നിലയിലായിരുന്നു. വിദേശ നിക്ഷേപങ്ങളുടെ വിറ്റഴിക്കല്‍ രുപയുടെ ദൗര്‍ബല്യം രൂക്ഷമാക്കിയിട്ടുണ്ട്. വിദേശ ഓഹരി വിറ്റഴിക്കല്‍ ജൂണില്‍ ഇതുവരെ 40,000 കോടി രൂപവരെ ഉയര്‍ന്നതായി കണക്കുകള്‍ കാണിക്കുന്നു. പണപ്പെരുപ്പ നിരക്ക് വീണ്ടും നിയന്ത്രിക്കുമെന്ന സൂചനയുമായി യുഎസ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ മുന്നോട്ട് പോകുമെന്ന ആശങ്കയാണ് ഫോറക്സ് വിപണിയിൽ. " യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് […]

Update: 2022-06-22 04:37 GMT
ഡെല്‍ഹി: രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 78.40 രൂപയിലെത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപ 78.13 എന്ന നിലയിലായിരുന്നു. വിദേശ നിക്ഷേപങ്ങളുടെ വിറ്റഴിക്കല്‍ രുപയുടെ ദൗര്‍ബല്യം രൂക്ഷമാക്കിയിട്ടുണ്ട്. വിദേശ ഓഹരി വിറ്റഴിക്കല്‍ ജൂണില്‍ ഇതുവരെ 40,000 കോടി രൂപവരെ ഉയര്‍ന്നതായി കണക്കുകള്‍ കാണിക്കുന്നു.
പണപ്പെരുപ്പ നിരക്ക് വീണ്ടും നിയന്ത്രിക്കുമെന്ന സൂചനയുമായി യുഎസ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ മുന്നോട്ട് പോകുമെന്ന ആശങ്കയാണ് ഫോറക്സ് വിപണിയിൽ.
" യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് വര്‍ധനയും എഫ്‌ഐഐകളുടെ തുടര്‍ച്ചയായ വില്‍പ്പനയും രൂപയ്ക്ക്‌മേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. വ്യാപാരക്കമ്മി വര്‍ധിക്കുന്നതും അസംസ്‌കൃത എണ്ണവില ഉയര്‍ന്നതും രൂപയുടെ നേട്ടത്തെ നിയന്ത്രിക്കുന്നു. ഈ ആഴ്ച്ച രൂപയുടെ മൂല്യം അസ്ഥിരമായി തുടരുമെന്നും അതിന്റെ പ്രതിരോധ നില 78.45 -ൽ എത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു," മേത്ത ഇക്വിറ്റീസിലെ വി പി കമ്മോഡിറ്റീസ് രാഹുല്‍ കാലാന്ദ്രി പറഞ്ഞു.
Tags:    

Similar News