രൂപ നഷ്ടത്തില്‍: മൂല്യം 12 പൈസ ഇടിഞ്ഞ് 78.10ല്‍

ഡെല്‍ഹി: ഡോളറിനെതിരെ രൂപ ഇന്ന് നഷ്ടത്തില്‍. മൂല്യം 12 പൈസ ഇടിഞ്ഞ് 78.10ല്‍ എത്തി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും അനിയന്ത്രിതമായ വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.00 എന്ന നിലയിലായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.  തിങ്കളാഴ്ച്ച രൂപയുടെ മൂല്യം 7 പൈസ ഉയര്‍ന്ന് 77.98ല്‍ എത്തിയിരുന്നു. രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് […]

Update: 2022-06-21 07:49 GMT
ഡെല്‍ഹി: ഡോളറിനെതിരെ രൂപ ഇന്ന് നഷ്ടത്തില്‍. മൂല്യം 12 പൈസ ഇടിഞ്ഞ് 78.10ല്‍ എത്തി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും അനിയന്ത്രിതമായ വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.00 എന്ന നിലയിലായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. തിങ്കളാഴ്ച്ച രൂപയുടെ മൂല്യം 7 പൈസ ഉയര്‍ന്ന് 77.98ല്‍ എത്തിയിരുന്നു.
രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ആഗോള വിപണിയിലെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ സെന്‍സെക്സും, നിഫ്റ്റിയും രണ്ടു ശതമാനത്തോളം ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി ഓഹരികള്‍ എന്നിവയുടെ വാങ്ങലും വിപണിക്ക് പിന്തുണ നല്‍കി. സെന്‍സെക്സ് 934.23 പോയിന്റ് ഉയര്‍ന്ന് 52,532.07 ലും നിഫ്റ്റി 288.65 പോയിന്റ് നേട്ടത്തില്‍ 15,638.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടൈറ്റന്‍, എസ്ബിഐ, ടിസിഎസ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഡോ റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍, വിപ്രോ, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര എന്നീ ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. മറുവശത്ത് നെസ് ലേ ഇന്ത്യ മാത്രമാണ് നഷ്ടം നേരിട്ടത്. ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ടോക്കിയോ, സിയോള്‍ എന്നിവയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഷാങ്ഹായ് വിപണി മാത്രമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. യൂറോപ്യന്‍ വിപണികളിലെയും മിഡ് സെഷന്‍ വ്യാപാരം നേട്ടത്തിലായിരുന്നു.
Tags:    

Similar News