രൂപ റെക്കോര്‍ഡ് ഇടിവില്‍: മൂല്യം 16 പൈസ ഇടിഞ്ഞ് 77.60ല്‍

ഡെല്‍ഹി : റെക്കോഡ് ഇടിവിലേക്ക് കൂപ്പുകുത്തി രൂപ. ഇന്ന് രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തി. ആഗോള മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും വിദേശ നിക്ഷേപത്തിന്റെ നിലയ്ക്കാത്ത ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 77.57 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.61 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 16 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തി. കഴിഞ്ഞ […]

Update: 2022-05-18 06:26 GMT

ഡെല്‍ഹി : റെക്കോഡ് ഇടിവിലേക്ക് കൂപ്പുകുത്തി രൂപ. ഇന്ന് രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തി. ആഗോള മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും വിദേശ നിക്ഷേപത്തിന്റെ നിലയ്ക്കാത്ത ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 77.57 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.61 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 16 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തി.

കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 7 പൈസ ഉയര്‍ന്ന് 77.47ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ഇന്ന് സെന്‍സെസ് 109.94 പോയിന്റ് ഇടിഞ്ഞ് 54,208.53ല്‍ എത്തി. നിഫ്റ്റി 19 പോയിന്റ് ഇടിഞ്ഞ് 16,240.30ലും ഇന്ന് വ്യാപാരം അവസാനിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 113 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 2,192.44 കോടി രൂപയാണ് വിപണിയില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.

Tags:    

Similar News