താരത്തിളക്കം ക്രിപ്‌റ്റോയില്‍ വേണ്ട: പരസ്യത്തിന് 'കട്ട്' പറഞ്ഞ് സെബി

മുംബൈ : സിനിമാ-കായിക താരങ്ങളെ ഇനി മുതല്‍ ക്രിപ്‌റ്റോയും അനുബന്ധ 'ഡിജിറ്റല്‍' ഉത്പന്നങ്ങളുടെ പരസ്യത്തില്‍ ഇനി കാണാന്‍ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയുള്ളവര്‍ ക്രിപ്‌റ്റോ പരസ്യങ്ങളിലൂടെ ഇവയെ പ്രോത്സാഹിപ്പിക്കരുതെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. ക്രിപ്‌റ്റോയുള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികളുടെ പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കമ്പനികള്‍ ഇത് സംബന്ധിച്ച നിയമലംഘനങ്ങളെ പറ്റിയും ഇവയില്‍ ഉള്‍പ്പെടുത്തണമെന്നും സെബി നിര്‍ദ്ദേശം നില്‍കി. അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) ഫെബ്രുവരിയില്‍ 'ക്രിപ്റ്റോ പരസ്യം' സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. […]

Update: 2022-05-17 04:24 GMT

മുംബൈ : സിനിമാ-കായിക താരങ്ങളെ ഇനി മുതല്‍ ക്രിപ്‌റ്റോയും അനുബന്ധ 'ഡിജിറ്റല്‍' ഉത്പന്നങ്ങളുടെ പരസ്യത്തില്‍ ഇനി കാണാന്‍ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയുള്ളവര്‍ ക്രിപ്‌റ്റോ പരസ്യങ്ങളിലൂടെ ഇവയെ പ്രോത്സാഹിപ്പിക്കരുതെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. ക്രിപ്‌റ്റോയുള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികളുടെ പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കമ്പനികള്‍ ഇത് സംബന്ധിച്ച നിയമലംഘനങ്ങളെ പറ്റിയും ഇവയില്‍ ഉള്‍പ്പെടുത്തണമെന്നും സെബി നിര്‍ദ്ദേശം നില്‍കി.

അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) ഫെബ്രുവരിയില്‍ 'ക്രിപ്റ്റോ പരസ്യം' സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അത്തരം പരസ്യങ്ങളില്‍ നിലപാട് അറിയിക്കണമെന്ന് ധനമന്ത്രാലയം സെബിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമായേക്കാവുന്ന പരസ്യങ്ങളില്‍ പൊതുരംഗത്തുള്ളവര്‍ ഉണ്ടെങ്കില്‍, ബന്ധപ്പെട്ട നിയമനടപടികളില്‍ ഇവരും ഉത്തരവാദികളാകുമെന്നും സെബി അധികൃതര്‍ വ്യക്തമാക്കി.

ടെറാഫോം ലാബ്സിന്റെ ക്രിപ്റ്റോ കറന്‍സിയായ ടെറ ലൂണയുടെ ഇടിവിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ളവയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ടെറ ലൂണയ്ക്ക് 99 ശതമാനം മൂല്യവും നഷ്ടമായതാണ് ക്രിപ്റ്റോ മേഖലയെ നടുക്കിയത്. ടെറയ്ക്ക് തിരിച്ചടി ഏറ്റതോടെ ആഗോള ക്രിപ്‌റ്റോ കറന്‍സികള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. ടെറയുടെ കൈവശമുള്ള ബിറ്റ്കോയിനുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞതാണ് ടെറ ലൂണ ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികളെ പ്രതിസന്ധിയിലാക്കിയത്.

യുഎസിലെ പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നതും ക്രിപ്റ്റോ കറന്‍സികള്‍ക്ക് തിരിച്ചടിയായി. ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച നിയമങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി ആഗോള മാര്‍ക്കറ്റ് റെഗുലേറ്റര്‍മാര്‍ ചേര്‍ന്ന് ഒരു ജോയിന്റ് ബോഡി (സംയുക്ത നിയന്ത്രണ സമിതി) ആരംഭിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Tags:    

Similar News