ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 76.14 ആയി
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 76.14ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരികളുടെ തളര്‍ച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ക്കായി കാത്തിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വ്യാപാരം നടത്തുന്നതെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.05 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.97 എന്ന നിലയിലേക്ക് ഉയരുകയും 76.17 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. […]
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 76.14ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരികളുടെ തളര്‍ച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ക്കായി കാത്തിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വ്യാപാരം നടത്തുന്നതെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.
ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.05 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.97 എന്ന നിലയിലേക്ക് ഉയരുകയും 76.17 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 23 പൈസ ഇടിഞ്ഞ് 76.14ല്‍ എത്തി. തിങ്കളാഴ്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 75.94 എന്ന നിലയിലെത്തിയിരുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില 3.20 ശതമാനം ഉയര്‍ന്ന് ബാരലിന് 101.6 യുഎസ് ഡോളറിലെത്തി. സെന്‍സക്സ് 388.20 പോയിന്റ് ഇടിഞ്ഞ് 58,576.37 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപരത്തിന്റെ ഒരു ഘട്ടത്തില്‍ 666 പോയിന്റ് ഇടിഞ്ഞ് 58,298.57 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റി 144.65 പോയിന്റ് ഇടിഞ്ഞ് 17,530.30 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.