സെന്‍സെക്‌സ് 575 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 17,700 പോയിന്റിനു താഴെ

മുംബൈ: സെന്‍സെക്‌സ് ഇന്ന് 575 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണിയിലെ മോശം പ്രവണതകളുടെ തുടര്‍ച്ചയായി എച്ച്ഡിഎഫ്‌സി കമ്പനികള്‍, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും നഷ്ടത്തിലാണ്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ഇടിവ് സംഭവിക്കുന്നത്. സെന്‍സെക്‌സ് 575.46 പോയിന്റ് ഇടിഞ്ഞ് 59,034.95 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ 633.06 പോയിന്റ് ഇടിഞ്ഞ് 58,977.35 പോയിന്റിലേക്ക് സെന്‍സെക്‌സ് എത്തിയിരുന്നു. നിഫ്റ്റിയും 168.10 പോയിന്റ് ഇടിഞ്ഞ് 17,639.55 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ടിസിഎസ്, റിലയന്‍സ് […]

Update: 2022-04-07 07:30 GMT

മുംബൈ: സെന്‍സെക്‌സ് ഇന്ന് 575 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണിയിലെ മോശം പ്രവണതകളുടെ തുടര്‍ച്ചയായി എച്ച്ഡിഎഫ്‌സി കമ്പനികള്‍, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും നഷ്ടത്തിലാണ്.

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ഇടിവ് സംഭവിക്കുന്നത്. സെന്‍സെക്‌സ് 575.46 പോയിന്റ് ഇടിഞ്ഞ് 59,034.95 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ 633.06 പോയിന്റ് ഇടിഞ്ഞ് 58,977.35 പോയിന്റിലേക്ക് സെന്‍സെക്‌സ് എത്തിയിരുന്നു. നിഫ്റ്റിയും 168.10 പോയിന്റ് ഇടിഞ്ഞ് 17,639.55 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് എന്നിവരാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍.
ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഐസിഐസിഐ ബാങ്ക്, എംആന്‍ഡ്എം, ഡോ റെഡീസ് എന്നിവരാണ് നേട്ടമുണ്ടാക്കിയവര്‍.

ഏഷ്യന്‍ ഓഹരിവിപണികളായ ഹോംകോംഗ്, സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഓഹരിവിപണിയും കഴിഞ്ഞ ദിവസത്തെ വ്യാപാരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്.
അടുത്തിടെ യുഎസ് ഫെഡില്‍ നിന്നുള്ള 'ഹോക്കിഷ്' പ്രസ്താവനയാണ് നിലവിലെ വിപണിയിലെ മോശം പ്രകടനത്തിന് കാരണമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജിസ്റ്റായ വി കെ വിജയകുമാര്‍ പറഞ്ഞു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.93 ശതമാനം ഉയര്‍ന്ന് 102 ഡോളറായി.
നാളെ ആര്‍ബിഐയുടെ പണനയ അവലോകന വിവരങ്ങള്‍ക്കായാണ് നിക്ഷേപകര്‍ കാത്തിരിക്കുന്നത്.

ആഗോള വിപണിയിലെ നെഗറ്റീവ് ട്രെന്‍ഡിനെത്തുടര്‍ന്ന് ആഭ്യന്തര ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം നിക്ഷേപകര്‍ യുഎസ് ഫെഡിന്റെ പണനയ അവലോകനത്തിന്റെ ഫലത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിലയന്‍സ് സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് ഹെഡ് മിതുല്‍ ഷാ പറഞ്ഞു.

Tags:    

Similar News