ക്രിപ്റ്റോ മൈനിംഗിന് ഇനി ചെലവ് കുറയും, പുത്തന്‍ ചിപ്സെറ്റ് ഇറക്കി ഇന്റല്‍
കലിഫോര്‍ണിയ: ക്രിപ്റ്റോ മൈനിംഗ് മേഖലയെ ലക്ഷ്യമിട്ട് പുത്തന്‍ ചിപ്പ്സെറ്റ് ഇറക്കി ഇന്റല്‍. കുറഞ്ഞ ഊര്‍ജ്ജ ഉപയോഗവും ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുന്നതുമായ ചിപ്പ്സെറ്റാണ് ബ്ലോക്ക് ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റല്‍ ഇറക്കിയിരിക്കുന്നത്. 'ഇന്റല്‍ ബ്ലോക്ക് സ്‌കെയില്‍ എഎസ്ഐസി' എന്നാണ് ചിപ്പ്സെറ്റിന് നല്‍കിയിരിക്കുന്ന പേര്. ഈ വര്‍ഷം പുറത്തിറക്കുന്ന ചില പ്രോഡക്ടുകളില്‍ ചിപ്പ് ഉള്‍പ്പെടുത്തുമെന്ന് ഇന്റല്‍ അറിയിച്ചു. ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന മൈനിംഗ് പ്രക്രിയയ്ക്ക് ഒട്ടേറെ അളവില്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരും. അത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിപ്പ് ഇറക്കിയിരിക്കുന്നത്. […]
കലിഫോര്‍ണിയ: ക്രിപ്റ്റോ മൈനിംഗ് മേഖലയെ ലക്ഷ്യമിട്ട് പുത്തന്‍ ചിപ്പ്സെറ്റ് ഇറക്കി ഇന്റല്‍. കുറഞ്ഞ ഊര്‍ജ്ജ ഉപയോഗവും ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുന്നതുമായ ചിപ്പ്സെറ്റാണ് ബ്ലോക്ക് ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റല്‍ ഇറക്കിയിരിക്കുന്നത്. 'ഇന്റല്‍ ബ്ലോക്ക് സ്‌കെയില്‍ എഎസ്ഐസി' എന്നാണ് ചിപ്പ്സെറ്റിന് നല്‍കിയിരിക്കുന്ന പേര്. ഈ വര്‍ഷം പുറത്തിറക്കുന്ന ചില പ്രോഡക്ടുകളില്‍ ചിപ്പ് ഉള്‍പ്പെടുത്തുമെന്ന് ഇന്റല്‍ അറിയിച്ചു. ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന മൈനിംഗ് പ്രക്രിയയ്ക്ക് ഒട്ടേറെ അളവില്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരും. അത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിപ്പ് ഇറക്കിയിരിക്കുന്നത്.
സങ്കീര്‍ണമായ പ്രോഗ്രാമിംഗ് നടക്കുമ്പോള്‍ മിക്ക ചിപ്സെറ്റുകള്‍ക്കും ഒട്ടേറെ അളവില്‍ വൈദ്യുതി ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. എഎസ്ഐസി, എസ്എച്ച്എ 256 എന്നിവ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടറുകളിലാണ് പുതിയ ചിപ്പ്സെറ്റ് ഉപയോഗിക്കുവാന്‍ സാധിക്കുക എന്നും കമ്പനി വ്യക്തമാക്കി. ക്രിപ്റ്റോ ഹാഷിംഗ് പ്രക്രിയയിലുള്‍പ്പടെ ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ ഇനി കുറഞ്ഞേക്കും. അതായത് ലോ വോള്‍ട്ടേജിലും ഇത്തരം ചിപ്സെറ്റുകള്‍ക്ക് ഇടതടവില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ചുരുക്കം. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഇന്റല്‍ നടത്തി വരികയാണ്. ഹാഷിംഗ് പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹാഷ് റേറ്റ് എന്നത്. കമ്പ്യൂട്ടിംഗിന്റെയും പ്രോസസ്സ് ചെയ്യാന്‍ വേണ്ട ഊര്‍ജ്ജത്തിന്റെയും അളവിനെയാണ് ഹാഷ് റേറ്റ് എന്ന് പറയുന്നത്.
ക്രിപ്‌റ്റോ മൈനിംഗ് എന്നാലെന്ത്?
ക്രിപ്‌റ്റോ മൈനിംഗ് എന്നാല്‍ ഇത്തരം കറന്‍സികളുടെ ഉത്പാദനമാണെന്ന് ലളിതമായ നാം മനസിലാക്കി കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഇതൊരു ചിട്ടപ്പെടുത്തല്‍ കൂടിയാണ്. ക്രിപ്‌റ്റോ മൈനിംഗിലെ പ്രധാന പ്രക്രിയ എന്നത് ഒരു ബ്ലോക്ക് ചെയിന്‍ നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഇടപാടുകളെ സാധൂകരിക്കുക എന്നതാണ്. ശേഷം ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ക്രിപ്‌റ്റോ കറന്‍സികളെ ഒരു ഡിജിറ്റല്‍ കണക്ക് പുസ്തകത്തില്‍ (ഡിജിറ്റല്‍ ലെഡ്ജര്‍) രേഖപ്പെടുത്തും.
ഡബിള്‍ -സ്‌പെന്‍ഡിംഗ് അഥവാ ഒരേ ക്രിപ്‌റ്റോ കോയിന്‍ ഒന്നിലധികം ട്രാന്‍സാക്ഷനുകളിലായി പോകുന്നില്ലെന്ന് ഉറപ്പിക്കാനാണിത്. ഓരോ കോയിനും യുണീക്കാണെന്ന് അര്‍ത്ഥം. ഇത്തരത്തില്‍ ഓരോ കോയിനും കൊണ്ടുള്ള ഇടപാടുകള്‍ നടക്കുമ്പോഴും വരവിനത്തിലും ചെലവിനത്തിലും ഏതൊക്കെ കോയിനുകളാണ് ഉപയോഗിച്ചതെന്ന് ഡിജിറ്റല്‍ ലെഡ്ജറില്‍ കൃത്യമായി രേഖപ്പെടുത്തും. ഇത്തരത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ സൃഷ്ടക്കുന്നവരെ മൈനേഴ്‌സ് എന്നാണ് വിളിക്കുന്നത്.