സെൻസെക്സ് ഇന്നും 104 പോയിന്റ് താഴ്ന്ന് നഷ്ടത്തിൽ അവസാനിച്ചു
ബാങ്കിങ് ഓഹരികളിലെ അസ്ഥിരമായ വിറ്റഴിക്കലിന് ശേഷം സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും നഷ്ടത്തില്‍ അവസാനിച്ചു. സമ്മിശ്രമായി നടന്ന വ്യാപാരത്തില്‍ സെന്‍സെക്സ് 104.67 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 57,892 പോയിന്റില്‍ അവസാനിച്ചു. തുടര്‍ച്ചയായി രണ്ടാം സെഷനിലും നിഫ്റ്റി 17.60 പോയിന്റ് അല്ലെങ്കില്‍ 0.10 ശതമാനം ഇടിഞ്ഞ് 17,304.60 ല്‍ എത്തി. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികളിൽ നടന്ന വിൽപ്പനയാണ് സെന്‍സെക്‌സിന്‍രെ ഇടിവിന് പ്രധാന കാരണമായത്. സെന്‍സെക്‌സില്‍ 19 ഓഹരികളാണ് നഷ്ടത്തില്‍
ബാങ്കിങ് ഓഹരികളിലെ അസ്ഥിരമായ വിറ്റഴിക്കലിന് ശേഷം സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും നഷ്ടത്തില്‍ അവസാനിച്ചു. സമ്മിശ്രമായി നടന്ന വ്യാപാരത്തില്‍ സെന്‍സെക്സ് 104.67 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 57,892 പോയിന്റില്‍ അവസാനിച്ചു.
തുടര്‍ച്ചയായി രണ്ടാം സെഷനിലും നിഫ്റ്റി 17.60 പോയിന്റ് അല്ലെങ്കില്‍ 0.10 ശതമാനം ഇടിഞ്ഞ് 17,304.60 ല്‍ എത്തി.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികളിൽ നടന്ന വിൽപ്പനയാണ് സെന്‍സെക്‌സിന്‍രെ ഇടിവിന് പ്രധാന കാരണമായത്. സെന്‍സെക്‌സില്‍ 19 ഓഹരികളാണ് നഷ്ടത്തില്‍ അവസാനിച്ചപ്പോൾ 11 എണ്ണം ഉയർന്നു.
ഇതിനു വിപരീതമായി എച്ച്ഡിഎഫ്സിയുടേയും ആര്‍ഐഎല്ലിന്റേയും ഓഹരികള്‍ 1.71 ശതമാനം വരെ ഉയര്‍ന്നു.
ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശക്തമായി ഇടപെടുമെന്ന് സൂചപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാള്‍ സ്ട്രീറ്റിനെ അനുകരിച്ച് മറ്റ് ഏഷ്യന്‍ മാര്‍ക്കറ്റുകളും നേട്ടത്തില്‍ അവസാനിച്ചു.
ആഗോള ക്രൂഡ് ഓയില്‍ ബെഞ്ച്മാര്‍ക്ക് ബാരലിന് 0.86 ശതമാനം ഇടിഞ്ഞ് 93.99 യുഎസ് ഡോളറിലെത്തി.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) ബുധനാഴ്ച മൂലധന വിപണിയില്‍ അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നു. 1,890.96 കോടി രൂപയുടെ ഓഹരികളാണ് ഇന്നവർ അധികമായി വിറ്റഴിച്ചത്.