മ്യൂച്വല്‍ ഫണ്ട് വ്യവസായം കുതിച്ചുയരുന്നു
- ആസ്തികളില്‍ 17 ലക്ഷം കോടി രൂപയുടെ വളര്‍ച്ച
- പോസിറ്റീവ് പ്രവണത അടുത്തവര്‍ഷവും തുടരുമെന്ന് വിദഗ്ധര്‍
ഈ വര്‍ഷവും വളര്‍ച്ചാ കുതിപ്പ് നിലനിര്‍ത്തി മ്യൂച്വല്‍ ഫണ്ട് വ്യവസായം. ആസ്തികളില്‍ 17 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് ഉണ്ടായത്. അത് ഉയര്‍ച്ചയുള്ള ഇക്വിറ്റി മാര്‍ക്കറ്റുകള്‍, ശക്തമായ സാമ്പത്തിക വളര്‍ച്ച, നിക്ഷേപക പങ്കാളിത്തം എന്നിവയാല്‍ നയിക്കപ്പെടുന്നു. പോസിറ്റീവ് പ്രവണത അടുത്തവര്‍ഷവും തുടരുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.
'മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ആസ്തികള്‍ 2025-ല്‍ ആരോഗ്യകരമായ വളര്‍ച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചില്ലറ നിക്ഷേപകരുടെ കടന്നുവരവ് ഇക്വിറ്റി ഫണ്ടുകളിലേക്ക്, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ തുക ഒഴുകാന്‍ കാരണമായി'', മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയിലെ ഡയറക്ടര്‍-മാനേജര്‍ റിസര്‍ച്ച്, കൗസ്തുഭ് ബേലാപൂര്‍കര്‍ പറഞ്ഞു.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയുടെ (ആംഫി) കണക്കുകള്‍ പ്രകാരം, 2024-ല്‍ 9.14 ലക്ഷം കോടി രൂപയുടെ ഗണ്യമായ അറ്റ നിക്ഷേപവും നിക്ഷേപകരുടെ എണ്ണത്തില്‍ 5.6 കോടിയുടെ വര്‍ധനയും ഉണ്ടായി.
ഫണ്ട് വരവ് വ്യവസായത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തികള്‍ (എയുഎം) ഉയര്‍ത്താന്‍ കാരണമായി. നവംബര്‍ അവസാനത്തോടെ അത് എക്കാലത്തെയും ഉയര്‍ന്ന 68 ലക്ഷം കോടി രൂപയിലെത്തി, 2023 അവസാനത്തോടെ രജിസ്റ്റര്‍ ചെയ്ത 50.78 ലക്ഷം കോടിയേക്കാള്‍ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍, വ്യവസായം അതിന്റെ അഡങലേക്ക് 30 ലക്ഷം കോടി രൂപ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡാറ്റ പ്രകാരം, മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ എയുഎം 2023 ഡിസംബര്‍ അവസാനത്തോടെ 50.78 ലക്ഷം കോടി രൂപയില്‍ നിന്ന് 2024ല്‍ (നവംബര്‍ അവസാനം വരെ) 68 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
2022 ഡിസംബര്‍ അവസാനത്തില്‍ ഏകദേശം 40 ലക്ഷം കോടി രൂപയും 2021 ഡിസംബര്‍ അവസാനത്തില്‍ 37.72 ലക്ഷം കോടി രൂപയും 2020 ഡിസംബറില്‍ 31 ലക്ഷം കോടി രൂപയുമായിരുന്നു ആസ്തി അടിസ്ഥാനം.
ഇക്വിറ്റി സ്‌കീമുകളിലെ, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലെ (എസ്‌ഐപി) ഒഴുക്കാണ് ഈ വര്‍ഷത്തെ വ്യവസായത്തിലെ വളര്‍ച്ചയെ പിന്തുണച്ചത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍, മ്യൂച്വല്‍ ഫണ്ട് വ്യവസായം അതിന്റെ അഡങലേക്ക് മൊത്തത്തില്‍ 30 ലക്ഷം കോടി രൂപ ചേര്‍ത്തു. ഇത് ഈ മേഖലയുടെ സ്ഥിരമായ വളര്‍ച്ചയുടെ പാത കാണിക്കുന്നു.
ഇക്വിറ്റി അധിഷ്ഠിത സ്‌കീമുകളില്‍ 3.53 ലക്ഷം കോടി രൂപയും ഹൈബ്രിഡ് സ്‌കീമുകളില്‍ 1.44 ലക്ഷം കോടി രൂപയും ഡെറ്റ് സ്‌കീമുകളില്‍ ഏകദേശം 2.88 ലക്ഷം കോടി രൂപയും ഈ വര്‍ഷം നിക്ഷേപിക്കപ്പെട്ടു. 2024-ല്‍ മ്യൂച്വല്‍ ഫണ്ട് മേഖലയിലെ നിക്ഷേപകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ ഘടകമായിരുന്ന ഇക്വിറ്റി സ്‌കീമുകള്‍. ഇക്വിറ്റി അധിഷ്ഠിത സ്‌കീമുകളിലേക്കുള്ള മൊത്തം ഒഴുക്ക് 3.53 ലക്ഷം കോടി രൂപയായിരുന്നു.
2024ല്‍ നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്സ് സൂചികകള്‍ യഥാക്രമം 8.5 ശതമാനവും 8 ശതമാനവും ഉയര്‍ന്നതോടെ ഇക്വിറ്റി വിപണികളുടെ സംഭാവനയും നിര്‍ണായകമായി.
പ്രതിമാസ എസ്‌ഐപി സംഭാവനകള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്ഥിരമായി 25,000 കോടി രൂപ മറികടന്നു, ഇത് അവയുടെ വര്‍ദ്ധിച്ചുവരുന്ന ആകര്‍ഷണത്തെയും സൂചിപ്പിക്കുന്നു.