കറന്‍സി വിനിമയ നിരക്ക് നിർണായകമാണ്

ഒരു രാജ്യത്തിന്റെ കറന്‍സിയുടെ വിനിമയനിരക്കിലുള്ള വര്‍ധനയും, തകര്‍ച്ചയും ദൈനംദിന മേഖലയില്‍ ഏറെ നിര്‍ണായകമാണ്.

Update: 2022-01-11 01:48 GMT
trueasdfstory

ഒരു രാജ്യത്തിന്റെ കറന്‍സിയുടെ വിനിമയനിരക്കിലുള്ള വര്‍ധനയും, തകര്‍ച്ചയും ദൈനംദിന മേഖലയില്‍ ഏറെ നിര്‍ണായകമാണ്. അസ്ഥിരമായ വിനിമയ നിരക്ക് (floating...

ഒരു രാജ്യത്തിന്റെ കറന്‍സിയുടെ വിനിമയനിരക്കിലുള്ള വര്‍ധനയും, തകര്‍ച്ചയും ദൈനംദിന മേഖലയില്‍ ഏറെ നിര്‍ണായകമാണ്. അസ്ഥിരമായ വിനിമയ നിരക്ക് (floating rate) വ്യവസ്ഥക്ക് കീഴിലാണ് ഈ മാറ്റം സംഭവിക്കുന്നത്. ഒന്നോ അതിലധികമോ രാജ്യങ്ങളുടെ കറന്‍സികളുമായി ബന്ധപ്പെട്ടാണ് ഈ മൂല്യവ്യത്യാസം രേഖപ്പെടുത്തുന്നതെങ്കിലും, പ്രധാനമായും ഡോളര്‍ നിരക്കുമായി തട്ടിച്ചുകൊണ്ടാണ് ഇത്തരം ഏറ്റക്കുറച്ചിലുകള്‍ പറയുന്നത്്. കറന്‍സിയുടെ മൂല്യത്തിലെ ഈ ഹ്രസ്വകാല വ്യതിയാനങ്ങള്‍ വിനിമയ നിരക്കിലെ മാറ്റങ്ങളില്‍ പ്രതിഫലിക്കുന്നു. ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ കമ്പോള ശക്തികളുടെ സാന്നിധ്യം പ്രകടമാണ്.

മൂല്യം കുറയ്ക്കലും പുനര്‍മൂല്യനിര്‍ണയവും (devaluation and revaluation)

നിശ്ചിത വിനിമയ നിരക്ക് വ്യവസ്ഥയില്‍ (fixed rate regime) കറന്‍സിയുടെ മൂല്യം കുറയ്ക്കലും, പുനര്‍മൂല്യനിര്‍ണയവും ഒരു രാജ്യത്തിന്റെ ഔദ്യോഗിക നിലപാടുകളാണ്. ഈ മൂല്യം കുറയ്ക്കലും, പുനര്‍മൂല്യനിര്‍ണയവും കമ്പോള സമ്മര്‍ദ്ദങ്ങളാല്‍ പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

കറന്‍സിയുടെ മൂല്യത്തെ ബോധപൂര്‍വ്വം താഴേക്ക് ക്രമീകരിക്കുകയാണ് മൂല്യം കൂറയ്ക്കലിലൂടെ ചെയ്യുന്നത്. ഇതിന്റെ ലക്ഷ്യം ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയുമാണ്. ഒരു രാജ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ കറന്‍സിയുടെ മൂല്യത്തില്‍ വര്‍ധനവ് ഉണ്ടാവും. കാരണം, കുറഞ്ഞ വിദേശ നാണ്യം മാത്രമേ ഇറക്കുമതിക്കായി ചിലവഴിക്കുന്നുള്ളു. രൂപയുടെ മൂല്യം നിര്‍ണയിക്കുന്നതില്‍ ആര്‍ബിഐയുടെ കൈവശമുള്ള വിദേശ കറന്‍സികളും സ്വര്‍ണ്ണവും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.

രൂപയുടെ മൂല്യം കുറയുമ്പോള്‍ കയറ്റുമതി ലാഭകരമാകുന്നു. ഉപഭോക്താക്കള്‍ വിദേശികളായിരിക്കും. കൂടാതെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കറന്‍സിയുടെ മൂല്യം കുറയ്ക്കുന്നതിലൂടെ പേയ്മെന്റ് ബാലന്‍സ് ( balance of payment) കമ്മി പരിഹരിക്കാനും, സമ്പദ് വ്യവസ്ഥയുടെ
ക്രമീകരണത്തിന് ഹ്രസ്വകാല അടിസ്ഥാനം നല്‍കാനും സാഹായകമാകും.

ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുമെങ്കിലും കിടമത്സര സമ്മര്‍ദങ്ങള്‍ ഇല്ലാതെവരുന്നത് സേവനങ്ങളുടേയും, ഉല്‍പ്പന്നങ്ങളുടേയും കാര്യക്ഷമത കുറയാനിടയാക്കും.

മൂല്യം കുറയ്ക്കല്‍ ഇന്ത്യയില്‍ (devaluation in India)

സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ട് തവണ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് രാജ്യത്ത് കറന്‍സിയുടെ മൂല്യം കുറയ്ക്കല്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം മൂലം 1966 ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരും, 1991 ല്‍ നരസിംഹറാവു സര്‍ക്കാരുമാണ് കറന്‍സി മൂല്യം കുറയ്ക്കല്‍ നടപ്പിലാക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി 1949 ല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലാണ് ആദ്യമായി മൂല്യം കുറയ്ക്കല്‍ നടപ്പിലാക്കിയത്.

Tags:    

Similar News