ബാങ്കിങ് ഫലങ്ങളും എഫ്ഐഐ-കളുടെ തിരിച്ചുവരവും വിപണിക്ക് ആശ്വാസം പകരാം

കൊച്ചി: നീണ്ട മൂന്നു ദിവസത്തെ അവധിയിലേക്കു ഇന്ന് വിപണി കടക്കുന്ന ദിവസം വ്യാപാരം ശുഭകരമായിരിക്കുമെന്നാണ് സൂചന. ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,864.79 കോടി രൂപയുടെ അറ്റ വാങ്ങലുകാരായത് പ്രതീക്ഷക്കു വക നൽകുന്നു. യുകെ യിൽ പ്രമാദമായ മിനി ബജറ്റ് അവതരിപ്പിച്ച് സാമ്പത്തിക വിദഗ്ദ്ധരുടെ അപ്രീതി സമ്പാദിച്ച 45-ദിവസത്തെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചത് യൂറോപ്യൻ വിപണി ആഘോഷിച്ചു. കൂടാതെ, ഈ രണ്ടാം പാദ സീസണിൽ പുറത്തായ ഫലങ്ങൾ ഒട്ടുമിക്കതും ആവേശം പകരുന്നതായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ […]

Update: 2022-10-20 20:44 GMT

കൊച്ചി: നീണ്ട മൂന്നു ദിവസത്തെ അവധിയിലേക്കു ഇന്ന് വിപണി കടക്കുന്ന ദിവസം വ്യാപാരം ശുഭകരമായിരിക്കുമെന്നാണ് സൂചന. ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,864.79 കോടി രൂപയുടെ അറ്റ വാങ്ങലുകാരായത് പ്രതീക്ഷക്കു വക നൽകുന്നു. യുകെ യിൽ പ്രമാദമായ മിനി ബജറ്റ് അവതരിപ്പിച്ച് സാമ്പത്തിക വിദഗ്ദ്ധരുടെ അപ്രീതി സമ്പാദിച്ച 45-ദിവസത്തെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചത് യൂറോപ്യൻ വിപണി ആഘോഷിച്ചു. കൂടാതെ, ഈ രണ്ടാം പാദ സീസണിൽ പുറത്തായ ഫലങ്ങൾ ഒട്ടുമിക്കതും ആവേശം പകരുന്നതായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്ന്റെ രണ്ടാം പാദ ഫലം ഇന്ന് പുറത്തു വരുന്നുണ്ട്.

തിങ്കളാഴ്ച ദീപാവലി പ്രമാണിച്ചു വിപണി അവധിയാണെങ്കിലും വൈകിട്ട് 6.15 മുതൽ 7.15 വരെ മുഹൂർത്ത് ട്രേഡിങ്ങ് ഉണ്ട്. സമവത് 2079 പുതുവർഷ വ്യാപാരം വർഷം മുഴുവനും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നു. ചരിത്രം നോക്കിയാൽ കഴിഞ്ഞ 15 പ്രത്യേക സെഷനുകളിൽ 11 എണ്ണത്തിലും ബിഎസ്ഇ സെൻസെക്‌സ് ഉയരുകയാണ് ഉണ്ടായിട്ടുള്ളത്.

എങ്കിലും, യുഎസ് ബോണ്ടുകളിലെ കുത്തനെയുള്ള വർദ്ധനവും ആഗോള വിപണിയിലെ തളർച്ചയും രൂപയുടെ റെക്കോർഡ് ഇടിവും ആഭ്യന്തര വിപണിയിൽ വിൽപ്പന സമ്മർദ്ദം ഉയർത്തുന്നുണ്ട്. കൂടാതെ യുഎസ് ഫെഡറൽ റിസർവ് ഇനിയും പലിശ നിരക്ക് ഉയർത്തുമെന്ന ഭയവും നിലനിൽക്കുന്നു. സിംഗപ്പൂര് നിഫ്റ്റി ഇന്ന് താഴ്ചയിൽ ആരംഭിച്ചത് ആശങ്കയുണർത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ പ്രതിരോധ മേള ഉദ്‌ഘാടനം ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആ മേഖലയിലെ കമ്പനികൾക്ക് ഉണർവ് പകരുന്നതായിരുന്നു.

“കഴിഞ്ഞ ഒരു വർഷമായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചു, അവ നല്ല വരുമാനം നൽകുന്നത് തുടരും. ആയുധങ്ങൾ വാങ്ങുന്നതിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കൂടുതൽ കൂടുതൽ ലിസ്റ്റുകൾ നിരോധിത പട്ടികയിൽ ഇടംപിടിക്കുന്നുണ്ട്. കൂടാതെ ബിഇഎൽ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് തുടങ്ങിയ കമ്പനികളും, ഭാരത് ഡൈനാമിക്‌സ്, മസ്‌ഗാവ് ഡോക്ക്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയ്ക്ക് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിക്കാൻ സാധ്യതയുണ്ട്.അതുവഴി അവരുടെ വരുമാനം ആഭ്യന്തരമായി മാത്രമല്ല അന്തർദേശീയമായും മെച്ചപ്പെടും. ആഗോളതലത്തിൽ, ഈ കമ്പനികളിൽ ചിലത് കയറ്റുമതി നടത്താനും സാധ്യതയുണ്ട്", ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സീനിയർ വൈസ് പ്രസിഡന്റ് ഗൗരംഗ് ഷാ പറയുന്നു.

എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറയുന്നു:

"പ്രതിദിന ചാർട്ടിലെ മൊമെന്റം ഇൻഡിക്കേറ്റർ ബുള്ളിഷ് ക്രോസ്ഓവറിൽ തുടരുകയാണ്. നിഫ്റ്റിയെ 17700 ലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയോടെ ഹ്രസ്വകാല പ്രവണത പോസിറ്റീവായി തുടരുന്നു. താഴെ തട്ടിൽ, 17400 ൽ പിന്തുണ ദൃശ്യമാണ്".

സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ വിപണികളും ഇന്നും നഷ്ടത്തിലാണ്. സിംഗപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റി രാവിലെ 7.40-നു 24 .50 പോയിന്റ് താഴ്ന്നു 17,495.50 ൽ വ്യാപാരം നടക്കുന്നു.

ഇന്നലെ അമേരിക്കന്‍ വിപണികള്‍ തുടർച്ചയായ രണ്ടാം ദിവസവും താഴ്ചയിലായിരുന്നു. നസ്ഡേക്കും (-65.66) ഡൗ ജോൺസും (-90.22) എസ് ആൻഡ് പി 500 (-29.38) യും ഇടിഞ്ഞപ്പോൾ ലണ്ടൻ ഫുട്‍സീ 100 (18.92), പാരീസ് യുറോനെക്സ്റ്റ് (46.18), ഫ്രാങ്ക്ഫർട് സ്റ്റോക് എക്സ്ചേഞ്ച് (26.00) എന്നീ യൂറോപ്യൻ സൂചികകൾ ഉയർച്ചയിലേക്കു മടങ്ങി.

ഇന്നലെ സെന്‍സെക്‌സ് 95.7 പോയിന്റ് ഉയര്‍ന്ന് 59,202.90 ലും, നിഫ്റ്റി 51.70 നേട്ടത്തോടെ 17,563.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഉയര്‍ന്ന് 82.75ല്‍ എത്തി.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും പലിശനിരക്കും മൂലം സ്റ്റീലിന്റെ ആഗോള ആവശ്യകത ഈ വർഷം 2.3% കുറയുമെന്ന് വേൾഡ് സ്റ്റീൽ അസോസിയേഷൻ പറഞ്ഞു.

ഇന്നലത്തെ ഫല പ്രഖ്യാപനങ്ങളൊക്കെ മികച്ചതായിരുന്നു. ബാങ്കിങ്-ഫിനാൻഷ്യൽ കമ്പനികളെല്ലാം നല്ല വരുമാനമാണ് കാഴ്ചവെച്ചത്.

ബജാജ് ഫിനാൻസിന്റെ സെപ്റ്റംബർ പാദ അറ്റാദായം 88% വർധിച്ച് 2,781 കോടി രൂപയായി.

അറ്റ പലിശ വരുമാനത്തിലും മാർജിനുകളിലും ആരോഗ്യകരമായ വർധനവുണ്ടായതിനാൽ, ജൂലൈ-സെപ്റ്റംബർ പാദത്തിൽ ആക്സിസ് ബാങ്കിന്റെ അറ്റാദായം 70 ശതമാനം വർധിച്ച് 5,329.77 കോടി രൂപയായി.

സെപ്റ്റംബര്‍ പാദത്തില്‍ എച്ച്ഡിഎഫ്സി എഎംസിയുടെ ലാഭം 6% ഉയര്‍ന്ന് 364 കോടി രൂപയായി.

ഇതേ പാദത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായമാകട്ടെ 89 ശതമാനം വര്‍ധിച്ച് 2,525 കോടി രൂപയായി.

ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്ന്റെ ഏകീകൃത അറ്റാദായം രണ്ടാം പാദത്തിൽ 36 ശതമാനം വർധിച്ചു 355 കോടി രൂപയായി. ഐ ടി സി 16,971.18 കോടി രൂപ വരുമാനവും 4,466 കോടി രൂപ അറ്റാദായവും നേടി.

എൻ എസ്‌ ഇ ഫയലിംഗ് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ -886.80 കോടി രൂപയ്ക്കു അറ്റ വിൽപ്പന നടത്തിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,864.79 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,080 രൂപയായി.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.28 ശതമാനം ഉയർന്നു 92.45 ഡോളറായി.

ഒരു ബിറ്റ് കോയിൻ = 16,33,960 രൂപ.

ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ്, എസ്‌ ബി ഐ ലൈഫ് അംബുജ സിമന്റ്സ്, അരിഹന്ത് ക്യാപിറ്റൽ, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിംഗ്സ്, സിഎസ്ബി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി ലൈഫ്, ഡിഎൽഎഫ്, തേജസ് നെറ്റ്വർക്ക് എന്നീ ഒട്ടനവധി കമ്പനികളുടെ രണ്ടാം പാദ ഫലങ്ങൾപുരത്തു വരും.

Tags:    

Similar News