രണ്ടാംപാദ ഫലങ്ങൾ ഊർജം പകരുമ്പോഴും രൂപയുടെ ഇടിവ് ആശങ്കയാകുന്നു

കൊച്ചി: മികച്ച ത്രൈമാസ ഫലങ്ങളും യുഎസ്-യൂറോപ്പ് മാർക്കറ്റിന്റെ പിന്തുണയും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനെ മറികടക്കുന്ന തരത്തിലുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലുമൊക്കെ ഇന്ത്യൻ വിപണിയെ തുടർച്ചയായ നാലു ദിവസം മുന്നോട്ടു നയിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇപ്പോഴും ശക്തമാണെന്ന കണക്കുകൾ സമീപ ഭാവിയിൽ നമ്മുടെ വിപണി നേരിയ നേട്ടങ്ങളോടെ തുടരാനാണ് സാധ്യതയെന്ന് കാണിക്കുന്നു. യുഎസ് ഫെഡ് പണനയം കർശനമാക്കുന്ന ഈ സമയത്തും ഇന്ത്യയുടെ വിദേശ-വിനിമയ കരുതൽ ശേഖരം ശക്തമാണെന്ന് ഇന്നലെ ഫിച്ച് റേറ്റിംഗ് […]

Update: 2022-10-19 21:33 GMT

കൊച്ചി: മികച്ച ത്രൈമാസ ഫലങ്ങളും യുഎസ്-യൂറോപ്പ് മാർക്കറ്റിന്റെ പിന്തുണയും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനെ മറികടക്കുന്ന തരത്തിലുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലുമൊക്കെ ഇന്ത്യൻ വിപണിയെ തുടർച്ചയായ നാലു ദിവസം മുന്നോട്ടു നയിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇപ്പോഴും ശക്തമാണെന്ന കണക്കുകൾ സമീപ ഭാവിയിൽ നമ്മുടെ വിപണി നേരിയ നേട്ടങ്ങളോടെ തുടരാനാണ് സാധ്യതയെന്ന് കാണിക്കുന്നു. യുഎസ് ഫെഡ് പണനയം കർശനമാക്കുന്ന ഈ സമയത്തും ഇന്ത്യയുടെ വിദേശ-വിനിമയ കരുതൽ ശേഖരം ശക്തമാണെന്ന് ഇന്നലെ ഫിച്ച് റേറ്റിംഗ് അഭിപ്രായപ്പെട്ടു. 2022 ജനുവരി-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയുടെ വിദേശ കരുതൽ ശേഖരം ഏകദേശം 101 ബില്യൺ ഡോളർ കുറഞ്ഞു, പക്ഷേ ഇപ്പോഴും അത് 533 ബില്യൺ ഡോളറിൽ നിൽക്കുന്നു. മാത്രമല്ല, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ നാലു ദിവസം കൊണ്ട് 1989.91 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികം വിറ്റഴച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 6198.42 കോടി രൂപ വിലക്ക് വാങ്ങികൂട്ടി.

എങ്കിലും രൂപ ഡോളറിനെതിരെ റെക്കോർഡ് ഇടിവിൽ എത്തിയത് ആശങ്ക ഉയർത്തുന്നു. ഇന്നലെ രൂപയുടെ മൂല്യം ഒരു ഡോളറിനു 83.03ല്‍ എത്തി. വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ് രൂപ ഡോളറിന് 82ൽ നിന്ന് 83ലേക്ക് താഴ്ന്നത്.

"ഇന്നലെ തുടർച്ചയായ നാലാം സെഷനിലും നിഫ്റ്റി ഇതിനു മുൻപുള്ള കൺസോളിഡേഷനേക്കാൾ ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിന്റെ നിർണായക പിന്തുണയായ 17,400 മറികടക്കാത്തിടത്തോളം ട്രെൻഡ് പോസിറ്റീവ് ആയി തന്നെ തുടരും. മുകളിലേക്ക് പോയാൽ, 17,700 ൽ പ്രതിരോധം ഉണ്ടായേക്കാം.17,700 മറികടന്നാൽ 17,900 വരെ ഉയർന്നേക്കാം. താഴത്തെ നിലയിൽ 17,400 ൽ പിന്തുണ ലഭിച്ചേക്കാം. 17,400 മറികടന്നാൽ 17,250 വരെ ഇടിഞ്ഞേക്കാം," എൽ കെ പി സെക്യുരിറ്റീസിന്റെ സീനിയർ ടെക്ക്നികൽ അനലിസ്റ്റ് രൂപക് ദേ പറയുന്നു.

രാവിലെ 8.15-നു ഏഷ്യയിൽ ജപ്പാൻ നിക്കെ (-303.23), തായ്‌വാൻ (-216.03), ഹാങ്ങ് സെങ്‌ (-485.78) എന്നിവ താഴ്ചയിൽ നിൽക്കുകയാണ്. സിംഗപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റിയും -154.50 പോയിന്റ് താഴ്ന്നു 17,349.50 ൽ വ്യാപാരം നടക്കുന്നു.

യുവാൻ സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചൈനയുടെ സെൻട്രൽ ബാങ്ക് ഒരു വർഷത്തെ ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്ക് 3.65% ആയും അഞ്ച് വർഷത്തെ നിരക്ക് 4.3% ആയും മാറ്റമില്ലാതെ നിലനിർത്തി.

അദാനി ഗ്രൂപ്പ് 2023 നും 2027 നും ഇടയിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഏകദേശം 10,000 കോടി രൂപ നിക്ഷേപിക്കും. ലഖ്‌നൗ, ജയ്പൂർ, മംഗലാപുരം, തിരുവനന്തപുരം, അഹമ്മദാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ 2019-ൽ സ്വകാര്യവത്കരിച്ചപ്പോൾ കമ്പനി നേടിയെടുത്തിരുന്നു.

ഇന്നലെ രണ്ടാം പാദ ഫലങ്ങളിൽ ഇൻഡസ് ഇൻഡ് ബാങ്ക് നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും, ഹാവെൽസും അൾട്രാടെക് സിമന്റും നിരാശപ്പെടുത്തി.

അമേരിക്കൻ ടെക്‌നോളജി ഭീമനായ ഐബിഎം മൂന്നാം പാദ വരുമാനം ഉയർത്തി; അതുപോലെ, 22 ബില്യൺ ഡോളർ എന്ന വാൾസ്ട്രീറ്റ് കണക്കുകൾക്കൊപ്പമെത്തിയില്ലെങ്കിലും ടെസ്ല 21.5 ബില്യൺ ഡോളർ വരുമാനം റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച സെൻസെക്സ് 146.59 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്നു 59,107.19 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 25.30 പോയിന്റ് അഥവാ 0.14 ശതമാനം നേട്ടത്തിൽ 17,512.25 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ ക്യാപ് 100, നിഫ്റ്റി സ്മാൾ ക്യാപ് 100 എന്നിവ നേരിയ നേട്ടത്തിൽ അവസാനിച്ചു. എന്നാൽ നിഫ്റ്റി ഓട്ടോ, ഐടി, പിഎസ് യു ബാങ്ക്, മീഡിയ എന്നിവ നഷ്ടത്തിലാണ് ക്ലോസ്‌ ചെയ്തത്.

ഇന്നലെ അമേരിക്കന്‍ വിപണികള്‍ താഴ്ചയിലായിരുന്നു. നസ്ഡേക്കും (-91.89) ഡൗ ജോൺസും (-99.99) എസ് ആൻഡ് പി 500 (-24.82) യും ഇടിഞ്ഞപ്പോൾ ലണ്ടൻ ഫുട്‍സീ 100 (-11.75), പാരീസ് യുറോനെക്സ്റ്റ് (-26.28), ഫ്രാങ്ക്ഫർട് സ്റ്റോക് എക്സ്ചേഞ്ച് (-24.20) എന്നീ യൂറോപ്യൻ സൂചികകളും കൂടെ ചേർന്നു.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ബുധനാഴ്ച 453.91 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ അധികമായി വാങ്ങിയത് 908.42 കോടി രൂപയ്ക്കാണ്.

ഡോളർ ഇൻഡക്ട്സ് ആകട്ടെ ഇന്നലെ 112 ലാണ്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.13 ശതമാനം കുറഞ്ഞു 92.30 ഡോളറായി.

സ്വർണം (കൊച്ചി) 22 കാരറ്റ് 1 ഗ്രാം = 4,645 രൂപ; പവന് 37,160 രൂപ.

ബിറ്റ്‌കോയിൻ 16,28,500 രൂപ.

ഇന്ന് ഐ ടി സി, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, കാനറ ബാങ്ക്, എൽ ആൻഡ് ടി ഫിനാൻസ്, ടാറ്റ കൺസ്യൂമർ, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, സെൻസർ ടെക്നോളജീസ് നാസാര ടെക്, എംഫസിസ് എന്നീ കമ്പനികളുടെ രണ്ടാം പാദ ഫലപ്രഖ്യാപനം ഉണ്ട്.

ട്രാൿസ്ന് ടെക്നോളോജിസ് ഇന്ന് ലിസ്റ്റ് ചെയ്യും; 75-80 രൂപ ബാൻഡിൽ ഒക്ടോബർ 10 മുതൽ 12 വരെ വിറ്റ കമ്പനിയുടെ 309 കോടി രൂപയുടെ ഐപിഒയ്ക്ക് 2.01 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചിരുന്നു.

Tags:    

Similar News