ഓറിയോൺപ്രൊ സൊല്യൂഷൻസ് ഓഹരികൾ 2 ശതമാനം ഉയർന്നു
ഓറിയോൺപ്രൊ സൊല്യൂഷൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.44 ശതമാനം ഉയർന്നു. കമ്പനിക്ക് ഒരു പൊതുമേഖലാ ബാങ്കിൽ മ്യുറെക്സ് (ട്രേഡ് റിസ്ക് മാനേജ്‌മെന്റ് പ്ലാറ്റ് ഫോം) സേവനങ്ങൾ നൽകുന്നതിനുള്ള ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ബാങ്കിന്റെ പഴയ മ്യുറെക്സ് വേർഷൻ നവീകരിക്കുന്നതിനാണ് കരാർ. കമ്പനി ബാങ്കിന് 24×7 മോണിറ്ററിങ് സേവനങ്ങളും, മ്യുറെക്സ് ട്രഷറി പ്ലാറ്റ്ഫോമിനുള്ള ലെവൽ-വൺ പിന്തുണയും നൽകുന്നുണ്ട്. പുതിയ ഓർഡർ മ്യുറെക്സ് നവീകരണ പദ്ധതിയായതിനാൽ ഓൺ സൈറ്റിലും, വിദൂര സ്ഥലങ്ങളിലും നടപ്പിലാക്കുന്നതിനു സാധിക്കും. ഇത് ഈ […]
ഓറിയോൺപ്രൊ സൊല്യൂഷൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.44 ശതമാനം ഉയർന്നു. കമ്പനിക്ക് ഒരു പൊതുമേഖലാ ബാങ്കിൽ മ്യുറെക്സ് (ട്രേഡ് റിസ്ക് മാനേജ്‌മെന്റ് പ്ലാറ്റ് ഫോം) സേവനങ്ങൾ നൽകുന്നതിനുള്ള ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ബാങ്കിന്റെ പഴയ മ്യുറെക്സ് വേർഷൻ നവീകരിക്കുന്നതിനാണ് കരാർ.
കമ്പനി ബാങ്കിന് 24×7 മോണിറ്ററിങ് സേവനങ്ങളും, മ്യുറെക്സ് ട്രഷറി പ്ലാറ്റ്ഫോമിനുള്ള ലെവൽ-വൺ പിന്തുണയും നൽകുന്നുണ്ട്. പുതിയ ഓർഡർ മ്യുറെക്സ് നവീകരണ പദ്ധതിയായതിനാൽ ഓൺ സൈറ്റിലും, വിദൂര സ്ഥലങ്ങളിലും നടപ്പിലാക്കുന്നതിനു സാധിക്കും. ഇത് ഈ വിഭാഗത്തിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്. 18 മാസമാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലാവധി. ഓഹരി ഇന്ന് 436 രൂപ വരെ ഉയർന്നു. ഒടുവിൽ, 2.13 ശതമാനം നേട്ടത്തിൽ 417.80 രൂപയിൽ വ്യാപാരം അവസാനിച്ചു.