യുഎസ് ഓർഡർ വെൽസ്പൺ ഓഹരികളിൽ 8 ശതമാനം മുന്നേറ്റമുണ്ടാക്കി

വെൽസ്പൺ കോർപറേഷ​ന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇ യിൽ 9.87 ശതമാനം ഉയർന്നു. യുഎസിലെ കാർബൺ കാപ്ച്ചർ പൈപ്പ്ലൈൻ പദ്ധതിയുടെ പ്രധാന ഓർഡറുകളിലൊന്ന് ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. 785 മൈൽ (1,256 കിലോ മീറ്റർ) അഥവാ 1,00,000 മില്യൺ ടണ്ണിന്റെ ഉയർന്ന ഫ്രീക്വൻസി ഇൻഡക്‌ഷൻ വെൽഡിങ് പൈപ്പുകളുടെ വിതരണത്തിനാണ് ഓർഡർ ലഭിച്ചത്. കാർബൺ ഡൈ ഓക്‌സൈഡ് കൊണ്ടുപോകുന്നതിനാണ് ഈ പൈപ്പുകൾ ഉപയോഗിക്കുന്നത്. യുഎസിലുള്ള കമ്പനിയുടെ ലിറ്റിൽ റോക്ക് പ്ലാന്റിലാവും ഈ ഓർഡറിനുള്ള പൈപ്പുകൾ നിർമ്മിക്കുക. 2023-24 സാമ്പത്തിക […]

Update: 2022-09-19 09:32 GMT

വെൽസ്പൺ കോർപറേഷ​ന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇ യിൽ 9.87 ശതമാനം ഉയർന്നു. യുഎസിലെ കാർബൺ കാപ്ച്ചർ പൈപ്പ്ലൈൻ പദ്ധതിയുടെ പ്രധാന ഓർഡറുകളിലൊന്ന് ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. 785 മൈൽ (1,256 കിലോ മീറ്റർ) അഥവാ 1,00,000 മില്യൺ ടണ്ണിന്റെ ഉയർന്ന ഫ്രീക്വൻസി ഇൻഡക്‌ഷൻ വെൽഡിങ് പൈപ്പുകളുടെ വിതരണത്തിനാണ് ഓർഡർ ലഭിച്ചത്. കാർബൺ ഡൈ ഓക്‌സൈഡ് കൊണ്ടുപോകുന്നതിനാണ് ഈ പൈപ്പുകൾ ഉപയോഗിക്കുന്നത്.

യുഎസിലുള്ള കമ്പനിയുടെ ലിറ്റിൽ റോക്ക് പ്ലാന്റിലാവും ഈ ഓർഡറിനുള്ള പൈപ്പുകൾ നിർമ്മിക്കുക. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് നടപ്പിലാക്കും. ഈ ഓർഡറിലൂടെ കമ്പനിയുടെ എഞ്ചിനീയറിങ്ങ് കഴിവുകൾ കൂടുതൽ പ്രകടമാകുമെന്നും, ഇത്തരത്തിലുള്ള വലിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനു ശേഷിയുള്ളവരാണെന്നും, വിതരണത്തിൽ കൃത്യനിഷ്‌ഠയും ഗുണനിലവാരം പുലർത്തുന്നവരാണെന്നുമുള്ള വിശ്വാസം ഉപഭോക്താക്കളിൽ വർധിപ്പിക്കാൻ കഴിയുമെന്നും മാനേജ്‌മെന്റ് പറഞ്ഞു. ഇന്ന് 271.95 രൂപ വരെ ഉയർന്ന ഓഹരി ഒടുവിൽ 7.78 ശതമാനം വർധിച്ച് 266.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News