യുഎസ് ഓർഡർ: ട്രൈജിൻ ടെക്‌നോളജീസ് ഓഹരികൾക്ക് 5 ശതമാനം കുതിപ്പ്

ട്രൈജിൻ ടെക്‌നോളജീസി​ന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14 ശതമാനം ഉയർന്നു. ട്രൈജിൻ ടെക്‌നോളജീസിന്റെ ഉപസ്ഥാപനത്തിന്, ന്യൂയോർക്ക് സിറ്റിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്നും നഗരത്തിലുടനീളം സിസ്റ്റങ്ങളുടെ സംയോജനത്തിനായി ഓർഡർ ലഭിച്ചതിനു ശേഷമാണ് വില ഉയർന്നത്. ഹാർഡ് വെയർ, സോഫ്റ്റ് വെയർ, പുതിയ സിസ്റ്റത്തിന്റെ വികസനം, നിലവിലുള്ളതിന്റെ പരിഷ്കരണം പോലുള്ള സാങ്കേതിക പ്രവർത്തനങ്ങളുടെ വിശകലനം നടത്തുക, തത്സമയമുള്ള പ്രവർത്തനങ്ങളിൽ പ്രൊജക്ടുകൾ രൂപകല്പന ചെയ്ത് സംയോജിപ്പിക്കുക എന്നിവയെല്ലാം ഇവരുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഓഹരി ഇന്ന് 124.35 രൂപ […]

Update: 2022-09-16 09:16 GMT

ട്രൈജിൻ ടെക്‌നോളജീസി​ന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14 ശതമാനം ഉയർന്നു. ട്രൈജിൻ ടെക്‌നോളജീസിന്റെ ഉപസ്ഥാപനത്തിന്, ന്യൂയോർക്ക് സിറ്റിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്നും നഗരത്തിലുടനീളം സിസ്റ്റങ്ങളുടെ സംയോജനത്തിനായി ഓർഡർ ലഭിച്ചതിനു ശേഷമാണ് വില ഉയർന്നത്. ഹാർഡ് വെയർ, സോഫ്റ്റ് വെയർ, പുതിയ സിസ്റ്റത്തിന്റെ വികസനം, നിലവിലുള്ളതിന്റെ പരിഷ്കരണം പോലുള്ള സാങ്കേതിക പ്രവർത്തനങ്ങളുടെ വിശകലനം നടത്തുക, തത്സമയമുള്ള പ്രവർത്തനങ്ങളിൽ പ്രൊജക്ടുകൾ രൂപകല്പന ചെയ്ത് സംയോജിപ്പിക്കുക എന്നിവയെല്ലാം ഇവരുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഓഹരി ഇന്ന് 124.35 രൂപ വരെ ഉയർന്നു. ഒടുവിൽ, 5.41 ശതമാനം നേട്ടത്തിൽ 114.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News