ഭാരത് ഫോർജിന് മികച്ച വളർച്ചാ സാധ്യത, ഓഹരികൾ വാങ്ങാം: പ്രഭുദാസ് ലീലാധർ
കമ്പനി: ഭാരത് ഫോർജ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 790.20 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: പ്രഭുദാസ് ലീലാധർ ജൂൺ പാദത്തിൽ ഭാരത് ഫോർജിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 160.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 152.75 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 2,107.68 കോടി രൂപയിൽ നിന്നും 2,851.46 കോടി രൂപയായി. ഈ പാദത്തിൽ കമ്പനിയുടെ കയറ്റുമതി വരുമാനം 1,050 കോടി രൂപയായി. […]
കമ്പനി: ഭാരത് ഫോർജ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 790.20 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: പ്രഭുദാസ് ലീലാധർ
ജൂൺ പാദത്തിൽ ഭാരത് ഫോർജിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 160.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 152.75 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 2,107.68 കോടി രൂപയിൽ നിന്നും 2,851.46 കോടി രൂപയായി.
ഈ പാദത്തിൽ കമ്പനിയുടെ കയറ്റുമതി വരുമാനം 1,050 കോടി രൂപയായി. ഇത് കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ 60 ശതമാനമാണ്. പാദാടിസ്ഥാനത്തിൽ ഇത് 56 ശതമാനമാണ്. പണപ്പെരുപ്പ സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കൂടിയും യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ കമ്പനിയുടെ വാണിജ്യ വാഹനങ്ങൾക്കുള്ള ഡിമാൻഡ് സ്ഥിരമായി നിലനിന്നു. എന്നാൽ പാസഞ്ചർ വാഹനങ്ങളുടെ വിഭാഗത്തിൽ വിതരണ ശൃംഖലയിലെ വെല്ലുവിളികൾ മൂലം വോള്യത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാന മേഖലയായ വ്യാവസായിക വിഭാഗം മൊത്ത വരുമാനത്തിന്റെ 40 ശതമാനം സംഭാവന നൽകി. വ്യാവസായിക മേഖലയിൽ, എയ്‌റോ സ്പേസ് വിഭാഗത്തിന്റെ വരുമാനം കഴിഞ്ഞ വർഷത്തിലെ 2 ശതമാനത്തിൽ നിന്നും 10 ശതമാനമായി ഉയർന്നു. പ്രതിരോധ വിഭാഗത്തിൽ 400-500 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. അടുത്ത കുറച്ചു വർഷത്തിനുള്ളിൽ 3 മടങ്ങ് വളർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഭ്യന്തര വിപണിയിലും, കയറ്റുമതിയിലും മികച്ച വളർച്ച ഉണ്ടാകുന്നതിനാലും, ചിപ്പ് ക്ഷാമത്തിൽ ഇളവ് വന്നതിനാലും ഈ ഓഹരിയിൽ ബ്രോക്കറേജിന് വലിയ പ്രതീക്ഷയാണുള്ളത്. ഓട്ടോമൊബൈൽ ഒഴിച്ചുള്ള വിഭാഗത്തിൽ കമ്പനിക്ക് വളരെ ശക്തമായ ഇരട്ടയക്ക വളർച്ചയാണുള്ളത്. ഇ-മൊബിലിറ്റി വിഭാഗത്തിലെ വളർച്ചയും, പ്രതിരോധ, പുനരുപയോഗ വിഭാഗത്തിലെ വരുമാന ശേഷിയും മുന്നോട്ടുള്ള വളർച്ചയിൽ പ്രധാന ഘടകങ്ങളാണ്.